ADVERTISEMENT

ആവി പറക്കുന്ന ബൺ രുചിയൊട്ടും കുറയാതെ വീട്ടിൽ ബേക്ക് ചെയ്തെടുക്കാം.

ചേരുവകൾ:

  • ചെറുചൂടുള്ള വെള്ളം - ½ കപ്പ് 
  • ചൂട് പാൽ - ½ കപ്പ് 
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • യീസ്റ്റ് - 1 ടേബിൾസ്പൂൺ
  • മുട്ട - 1
  • ഓയിൽ - ¼ കപ്പ്
  • ഉപ്പ് - ½ ടീസ്പൂൺ
  • മൈദ - 3 ½ കപ്പ് 
  • പാൽ - 2 ടേബിൾസ്പൂൺ
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • വെളുത്ത എള്ള്

തയാറാക്കുന്ന വിധം:

  • ഒരു വലിയ പാത്രത്തിൽ ½ കപ്പ് ചെറുചൂടുള്ള വെള്ളം, ½ കപ്പ് ചൂട് പാൽ, 1 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ യീസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • അതിനുശേഷം 1 മുട്ട ചേർക്കുക. ശേഷം ¼ കപ്പ് എണ്ണ, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ക്രമേണ, 3 ½ കപ്പ് മൈദ ചേർത്ത് ശ്രദ്ധാപൂർവ്വം കുഴച്ചെടുക്കുക. അവസാനം ½ കപ്പ് വെള്ളം ചേർത്ത് കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക.
  • വെജിറ്റബിൾ ഓയിൽ പുരട്ടി ക്ളിങ് ഫിലിം കൊണ്ട് മൂടി 1 മണിക്കൂർ മുതൽ 1.30 മണിക്കൂർ വരെ മാറ്റിവയ്ക്കുക.
  • വലിയ ബർഗർ ബണ്ണുകൾക്ക് 6 കഷ്ണങ്ങളായി മുറിക്കുക. അല്ലെങ്കിൽ ഇടത്തരം ബണ്ണുകൾക്ക് 8 കഷണങ്ങളായി മുറിക്കുക. ചെറിയ ബണ്ണുകൾക്ക് 10 കഷണങ്ങളായി മുറിക്കുക. ഓരോ ബണ്ണും ബേക്കിങ് ട്രേയിൽ ഒരു ബട്ടർ പേപ്പറിന് മുകളിലായി വയ്ക്കുക.
  • ഒരു നനഞ്ഞ തുണികൊണ്ട് മൂടി 30 മിനിറ്റു വയ്ക്കുക. ബ്രഷിങിന് 2 ടേബിൾസ്പൂൺ. പാലിൽ 1 ടേബിൾസ്പൂൺ പഞ്ചസാര യോജിപ്പിക്കുക. ബ്രഷിങിന്  ഉരുകാത്ത ഉപ്പില്ലാത്ത വെണ്ണ അല്ലെങ്കിൽ മുട്ടയുടെ വെള്ള ഉപയോഗിക്കാം. കുറച്ച് വെളുത്ത എള്ള് വിതറുക.
  • 190 ഡിഗ്രിയിൽ ചൂടാക്കിയ അവ്നിൽ  15 മിനിറ്റ് വയ്ക്കുക. വെണ്ണയോ ഓയിലോ ഉപയോഗിച്ച് ബ്രഷ് ചെയ്ത് ഉപയോഗിക്കാം.

English Summary : Hamburger Buns Homemade Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com