ADVERTISEMENT

സ്വാദിഷ്ടമായ ചിക്കൻ ബാവോ ബൺ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

ബൺ ഉണ്ടാക്കാനായി :
• മൈദ - 1 1/2 കപ്പ്‌
• ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ
• ഉപ്പ് - 1 ടീസ്പൂൺ
• യീസ്റ്റ് - 1 1/2 ടീസ്പൂൺ
• പഞ്ചസാര - 2 ടീസ്പൂൺ
• ഇളം ചൂടുവെള്ളം - 1/2 കപ്പ്‌
• വെജിറ്റബിൾ / ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ


ഫില്ലിങ്
• ബോൺലെസ്സ് ചിക്കൻ (ക്യൂബസ് ) - 250 ഗ്രാം
• തൈര് - 2 ടേബിൾസ്പൂൺ
• ഉപ്പ് ആവശ്യത്തിന്
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• സോയ സോസ് - 1 ടീസ്പൂൺ
• റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ
• മൈദ - 4 ടേബിൾസ്പൂൺ
• സെല്ലറി സാൾട്ട് (ഓപ്ഷണൽ) - 1/2 ടീസ്പൂൺ
• ബട്ടർ ചിക്കൻ മസാല (ഓപ്ഷണൽ) - 1 ടേബിൾസ്പൂൺ
• വറക്കാൻ ആവശ്യത്തിന് ഓയിൽ
• റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ

• സവാള അരിഞ്ഞത്
• എള്ള് ആവശ്യത്തിന്
• മയോണൈസ്‌
• മല്ലിയില ആവശ്യത്തിന്

തയാറാക്കുന്ന വിധം :

• ബൺ ഉണ്ടാക്കാനായി ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

വേറൊരു ബൗളിൽ യീസ്റ്റ്, പഞ്ചസാര, ഇളം ചൂടുവെള്ളം എനിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് പൊങ്ങാൻ വയ്ക്കുക, ശേഷം യീസ്റ്റിന്റെ മിശ്രിതവും ഓയിലും കൂടി മൈദയുടെ മിശ്രിതത്തിൽ ഒഴിച്ച് മാവ് നല്ല സോഫ്റ്റ്‌ ആകുന്നതു വരെ കുഴച്ചെടുക്കുക. മാവിന്റെ മുകളിൽ കുറച്ച് ഓയിൽ തടവി, ക്ലിങ് ഫിലിം അഥവാ തുണികൊണ്ട് ബൗൾ മൂടി 1 മണിക്കൂർ അഥവാ മാവ് പൊങ്ങുന്നതുവരെ മാറ്റിവയ്ക്കുക.

 

•ചിക്കൻ ഫില്ലിങ് തയാറാക്കാൻ ഒരു ബൗളിൽ ചിക്കൻ, തൈര്, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, സോയ സോസ്, റെഡ് ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

വേറൊരു ബൗളിൽ മൈദ, സെല്ലറി, സാൾട്ട്, ബട്ടർ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചിക്കൻ ഇതിൽ പൊതിഞ്ഞ് എടുക്കുക.

•ചൂട് എണ്ണയിൽ ചിക്കൻ ഗോൾഡൻ ബ്രൗൺ നിറം ആകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ചിക്കനിൽ 2 ടേബിൾസ്പൂൺ റെഡ് ചില്ലി സോസ് കൂടി ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക.

• ഒരു മണിക്കൂറിനു ശേഷം നന്നായി പൊങ്ങിയ മാവ് വീണ്ടും ഒന്ന് കുഴച്ചെടുക്കുക. കുറച്ച് മൈദ വിതറി മാവ് കുറച്ച് കട്ടിയിൽ (കട്ടി ഒത്തിരി കൂടാനും തീരെ കുറയാനും പാടില്ല) പരത്തിയെടുക്കുക. 4 ഇഞ്ചിന്റെ റൗണ്ട് കട്ടർ ഉപയോഗിച്ച് വട്ടത്തിൽ കട്ട്‌ ചെയ്ത് എടുക്കാം. ശേഷം മുകളിൽ കുറച്ച് എണ്ണ തടവി മാവ് ഒന്ന് ഫോൾഡ് ചെയ്ത് എടുത്ത് ഒന്നുകൂടി പരത്തികൊടുക്കുക. ഇത് ഓരോന്നും ബട്ടർ പേപ്പറിൽ വയ്ക്കുക.

• സ്റ്റീമറിൽ ബൺ വച്ച് 10 - 12 മിനിറ്റ് നല്ല തീയിൽ വേവിച്ചെടുക്കുക. 

• ബൺ വെന്ത ശേഷം ബണ്ണിന്റെ അകത്ത് ചിക്കൻ ഫില്ലിങ് വച്ചുകൊടുക്കുക, മീതെ അരിഞ്ഞ സവാളയും കുറച്ച് എള്ളും ആവശ്യത്തിന് മയോണൈസും മല്ലിയിലയും വച്ച് അലങ്കരിക്കുക.

English Summary :Chicken Bao Bun Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com