ഞൊടിയിടയിൽ ഒരു കറുമുറാ മുറുക്ക്
Mail This Article
×
കറുമുറെ കൊറിക്കാൻ എളുപ്പത്തിലൊരു പലഹാരം വീട്ടിൽ തയാറാക്കിയാലോ?
ചേരുവകൾ
- ചൗവ്വരി - 1 കപ്പ്
- ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങിയത് )
- മൈദ - 1/4 കപ്പ്
- പച്ചമുളക് - 2-3 എണ്ണം
- ചതച്ചുവച്ച മുളക് - 1 ടീസ്പൂൺ
- നാരങ്ങാനീര് - ഒരു ടീസ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ
- മല്ലിയില - ചെറിയ പിടി
- നെയ്യ് - 1 ടീസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
- ഒരു പാനിൽ ചൗവ്വരി ഒന്ന് ചൂടാക്കിയതിന് ശേഷം പൊടിച്ചെടുക്കാം. ഇത് മാറ്റിവച്ചതിന് ശേഷം ഒരു പാത്രത്തിൽ പുഴുങ്ങി പൊടിച്ചു വച്ച ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കാം.
- ഇതിൽ പൊടിച്ചു വച്ച ചൗവ്വരിയും മൈദയും പച്ചമുളകും നാരങ്ങാനീരും ചതച്ചമുളകും മല്ലിയിലയും ജീരകവും ഉപ്പും ചേർത്ത് കുഴച്ചെടുക്കാം.
- കുഴച്ചെടുത്ത മാവ് ഒരു സേവനാഴിയിലൂടെ ഓയിലിൽ ഇട്ട് വറുത്തെടുക്കാം.
English Summary : Murukku Snack Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.