ADVERTISEMENT

കൊളസ്ട്രോളും ഷുഗറും കൂടുതലുള്ളവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രിയങ്കരമാണ്‌ ഓട്സ് വിഭവങ്ങള്‍. നല്ല രുചികരവും വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ ഓട്സ് പുട്ട് പോഷകസമ്പന്നമാണ്‌. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് വിശക്കില്ല. വിറ്റാമിൻ ഇ, ബി കോംപ്ലക്സ്, സിങ്ക് എന്നിവയും ഓട്‌സിൽ കൂടുതലാണ്, ഇത് തലച്ചോർ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു

ചേരുവകള്‍:

  • ഓട്‌സ്‌ - 1 കപ്പ്
  • തേങ്ങ ചിരകിയത് - 1/2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 1/4 കപ്പ്

തയാറാക്കുന്ന വിധം

∙ ഓട്‌സ്‌ മിക്സിയില്‍ പൊടിച്ചെടുത്ത് ആവശ്യത്തിന്‌ ഉപ്പ് ചേര്‍ത്ത് ഇളക്കി വയ്ക്കണം.

∙ ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ചേര്‍ത്ത് പാകത്തിന്‌ നനച്ച് 5 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. ഇനി മിക്സിയില്‍ പള്‍സ് ചെയ്ത് എടുത്തതിനുശേഷം തേങ്ങ ചിരകിയതും ഈ പൊടിയും കുറച്ച് കുറച്ചായി പുട്ടുകുറ്റിയിലേക്ക് ഇട്ട് കൊടുത്ത് ആവിയില്‍ വേവിച്ചാല്‍ ഹെല്‍ത്തിയും ടേസ്റ്റിയുമായ ഓട്‌സ്‌ പുട്ട് റെഡി! 

English Summary : Tasty and Healthy Oats Puttu Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com