എളുപ്പത്തിൽ തയാറാക്കാം ഓട്സ് മിക്സഡ് ഗ്രാം പനിയാരം
Mail This Article
×
ചമ്മന്തിക്കൊപ്പം രുചികരവും പോഷക സമൃദ്ധവുമായ പനിയാരം കഴിക്കാം.
ചേരുവകൾ
- ഓട്സ് - 1/2 കപ്പ്
- ചെറുപയർ - 1/4 കപ്പ്
- സാമ്പാർ പരിപ്പ് - 1/4 കപ്പ്
- കടല പരിപ്പ് - 1/4 കപ്പ്
- ഉഴുന്ന് പരിപ്പ് - 1/4 കപ്പ്
- കാശ്മീരി മുളക് - 4
- ഉള്ളി - 20
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ജീരകം - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓട്സും ബാക്കിയുള്ള എല്ലാ പരിപ്പുകളും മുളകും ചേർത്തു 5 മണിക്കൂർ കുതിർത്തതിനു ശേഷം എല്ല ചേരുവകളും ചേർത്തു ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു അപ്പക്കാരയിൽ കുറച്ചു എണ്ണ ഒഴിച്ച് ഓരോ കുഴിയിൽ ഒഴിച്ച് രണ്ടു ഭാഗവും നന്നായി വേവിച്ചെടുക്കുക. പനിയാരം തയാർ.
English Summary : Oats Mixed Gram Paniyaram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.