റിബൺ പക്കോട, മലയാളിയുടെ പ്രിയപ്പെട്ട പലഹാരം
Mail This Article
×
കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ള പക്കാവട എളുപ്പത്തിൽ വീട്ടിലും തയാറാക്കാം.
ചേരുവകൾ
- കടലമാവ് - രണ്ട് കപ്പ്
- അരിപ്പൊടി - ഒരു കപ്പ്
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- ചുവന്നുള്ളി - 6 അല്ലി
- വെളുത്തുള്ളി - 6 അല്ലി
- ബട്ടർ - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
- കറിവേപ്പില - 5 തണ്ട്
തയാറാക്കുന്ന വിധം
- ഒന്നു മുതൽ 9 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
- ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക.
- കുഴച്ച മാവ് അൽപം എണ്ണ മയം പുരട്ടിയ ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക.
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക.
- ഒരു സേവനാഴിയിൽ പക്കാവടയുടെ ചില്ല് ഇട്ടതിനുശേഷം മാവ് നിറച്ച് തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
- തയാറാക്കിയ മാവ് മുഴുവൻ വറുത്ത് എടുത്തതിനുശേഷം കറിവേപ്പില വറുത്ത് എടുക്കുക.
- ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
English Summary : 'Pakkavada' is a traditional snack that tastes best with hot tea.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.