കൊതിപ്പിക്കും രുചിയിൽ നെയ്പ്പത്തിരി; അരികുതിർക്കാതെ, അരയ്ക്കാതെ നിമിഷങ്ങൾക്കുള്ളിലൊരുക്കാം
Mail This Article
പത്തിരി കഴിക്കാൻ കൊതിതോന്നുമെങ്കിലും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടോർക്കുമ്പോൾ ആ ആഗ്രഹം തൽക്കാലത്തേക്കെങ്കിലും മറക്കാറുണ്ട് ചിലർ. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. അരികുതിർക്കാതെ, അരയ്ക്കാതെ നിമിഷങ്ങൾക്കുള്ളിൽ പത്തിരി തയാറാക്കാം. ഇനി മണിക്കൂറുകളുടെ തയാറെടുപ്പില്ലാതെ വളരെ സുന്ദരമായ നെയ്പ്പത്തിരി എങ്ങനെയുണ്ടാക്കിയെടുക്കാമെന്ന് നോക്കാം.
ചേരുവകൾ
പുട്ടുപൊടി - 1cup
മൈദാ- 1/2 cup
തേങ്ങ ചിരകിയത്- 1 cup
ചെറിയഉള്ളി - 4
വലിയ ജീരകം- 1 tbs
തിളച്ച വെള്ളം- ആവശ്യത്തിന്
ഉപ്പ് - 1tsp
ഓയിൽ - ഫ്രൈ ചെയ്യാൻ
തയാറാക്കുന്ന വിധം
പുട്ടുപൊടി , മൈദ, ഉപ്പ് എന്നിവ മിക്സ് ചെയ്യുക. തേങ്ങ,ചെറിയ ഉള്ളി, ജീരകം എന്നിവ ഒതുക്കിയെടുത്തു പൊടിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്കു തിളച്ച വെള്ളം കുറേശ്ശെ ചേർത്ത് മിക്സ് ചെയ്തു നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ഇതിൽ നിന്ന് കുറേശ്ശെ എടുത്തു പൂരിയുടെ വലിപ്പത്തിൽ പരത്തിയെടുത്തു ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കാം.ചൂടോടെ വിളമ്പാം നെയ്പത്തിരി.
Content Summary : Neypathiri Recipe