ADVERTISEMENT

ചെറുപയർ പരിപ്പ് കൊണ്ട് ഉണ്ടാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരം.

ചേരുവകൾ

  • ചെറുപയർ പരിപ്പ് - 1 കപ്പ്
  • സവാള -  1 (നീളത്തിൽ അരിഞ്ഞത്)
  • പച്ചമുളക് - 2 (അരിഞ്ഞത്)
  • വെളുത്തുള്ളി - 4 അല്ലി
  • ഇഞ്ചി  - 1 ഇഞ്ച് കഷണം
  • മല്ലിയില - 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
  • മല്ലി - 1 ടേബിൾ സ്പൂൺ
  • കുരുമുളക് - 1ടീസ്പൂൺ
  • പെരുംജീരകം - 1 ടീസ്പൂൺ
  • ഉപ്പ്  - പാകത്തിന്
  • എണ്ണ  - വറുക്കാൻ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • പരിപ്പ് നല്ലതുപോലെ കഴുകിയശേഷം  ഏകദേശം 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • വെള്ളം നല്ലതുപോലെ ഊറ്റിയശേഷം ഒരു മിക്സിയുടെ ജാറിൽ പരിപ്പ്,  ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.
  • അരച്ച മാവ് ഒരു മിക്സിങ് ബൗളിലേക്ക് മാറ്റിയശേഷം 2 - 3 മിനിറ്റ് നല്ലതുപോലെ അടിച്ചെടുക്കുക.
  • മാവിൽ ചതച്ച (മല്ലി, കുരുമുളക്, പെരുംജീരകം) പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.
  • ശേഷം സവാളയും പച്ചമുളകും മല്ലിയിലയും ചേർത്ത് ഇളക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി  കുറേശ്ശെ മാവ് എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ മീഡിയം തീയിൽ വറുത്തെടുക്കുക. നല്ല ക്രിസ്പി ആയ  ബജി തയാർ.

 

English Summary : Moong Dal Bhajiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com