പാലക്കാടൻ സ്പെഷൽ തേങ്ങ വറുത്തരച്ച നാടൻ അയലക്കറി
Mail This Article
×
ചപ്പാത്തിക്കും ചോറിനും കപ്പയ്ക്കും ഒക്കെ നല്ല കോമ്പിനേഷൻ ആണ്. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയൊന്നും ചേർക്കാതെ തയാറാക്കാവുന്ന മീൻ കറി.
ചേരുവകൾ :
തേങ്ങ - 2 പിടി
ചെറിയ ഉള്ളി – 10-12
മല്ലിപ്പൊടി - 3 സ്പൂൺ
മുളകുപൊടി - 1സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
പുളി - നെല്ലിക്ക വലുപ്പത്തിൽ (പകരം കുടംപുളി ഉപയോഗിക്കാം)
തയാറാക്കുന്ന വിധം
- ഒരു പാനിൽ എണ്ണ ഒഴിച്ചു 7/8 ചെറിയ ഉള്ളി വഴറ്റുക.
- അതിലേക്കു തേങ്ങ ചേർത്ത് ബ്രൗൺ നിറം വരെ വറക്കുക.
- ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വറക്കുക.
- ചൂട് കുറഞ്ഞ ശേഷം ഒരു മൺചട്ടിയിൽ ഒഴിച്ച് ഉപ്പ്, പുളി എന്നിവയൊക്കെ ചേർത്ത് തിളപ്പിക്കുക.
- കുറുകി വരുമ്പോൾ കഴുകി മുറിച്ചുവച്ച മീൻ ചേർത്ത് വേവിക്കുക.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ബാക്കി മാറ്റിവച്ച ചെറിയ ഉള്ളി മൂപ്പിച്ചു കൊട്ടുക. കറിവേപ്പില ഇടുക.
English Summary : Indian mackerel Nadan Curry.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.