ADVERTISEMENT

പച്ചക്കറികൾ ചേർത്ത് അതീവ രുചികരമായി ബിരിയാണി ഈ രീതിയിൽ തയാറാക്കാം.

ചേരുവകൾ

1. ബസ്മതി അരി - 1 കപ്പ്‌
2. കാരറ്റ് - 1/4 കപ്പ്‌
3. ബീൻസ് - 1/4 കപ്പ്‌
4. ഗ്രീൻ പീസ് - 1/4 കപ്പ്
5. ഉരുളകിഴങ്ങ് - 1/4 കപ്പ്‌
6. കോളിഫ്ലവർ - 1/4 കപ്പ്‌ (ഒരു 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ടത് )
7. തൈര് - 1/2 കപ്പ്‌ (അധികം പുളി ഇല്ലാത്തത് )
8. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
9. മുളകുപൊടി - 1/2 ടേബിൾ സ്പൂൺ
10. ബിരിയാണി മസാല - 1 ടേബിൾ സ്പൂൺ
11. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ
12. ഗരം മസാല (പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, വഴന ഇല, ജീരകം )
13. സവാള ബ്രൗൺ നിറത്തിൽ വറുത്തെടുത്തത് - 1/2 കപ്പ്‌
14. മല്ലിയില, പുതിനയില അരിഞ്ഞത് - കുറച്ച്
15. നെയ്യ് /എണ്ണ - 3 ടീസ്പൂൺ
16. അണ്ടി പരിപ്പ് - കുറച്ച്
17. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 1/4 കപ്പ്‌ തൈര് ചേർത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി, ബിരിയാണി മസാല, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തിളക്കി അതിലേക്കു 2 മുതൽ 6 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കി ഒരു 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം എടുത്തു അതിലേക്കു കുറച്ച് ഗരം മസാല (പട്ട, ഏലക്ക, ഗ്രാമ്പൂ, കുരുമുളക്, വഴന ഇല, ജീരകം )എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്കു നന്നായി കഴുകി ഒരു 15 മിനിറ്റ് കുതർത്തുവച്ച ബസ്മതി അരി ചേർക്കുക. നന്നായി ഇളക്കുക. ഒരു മുക്കാൽ ഭാഗം വേവ് ആകുമ്പോൾ തീ അണച്ചു ഒരു അരിപ്പയിലേക്ക്  മാറ്റുക. അതിൽ കുറച്ച് തണുത്ത വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി വെള്ളം അരിച്ചു കളയുക.

ഒരു പാത്രത്തിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ചൂടാക്കി ഗരം മസാലകൾ ചേർക്കുക. അതിലേക്കു കുറച്ച് അണ്ടി പരിപ്പ് കൂടി ചേർത്ത് വറക്കുക. സവാള വറുത്തതും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് വഴറ്റുക. മസാല പുരട്ടി വച്ച വെജിറ്റബിൾ ചേർത്ത് ഇളക്കി എണ്ണ തെളിഞ്ഞു വരുന്ന വരെ വേവിക്കാം. 1/4 കപ്പ് തൈര് ആവശ്യത്തിന് ഉപ്പ്, മല്ലിയില പുതിനയില എന്നിവ ചേർത്ത് ഇളക്കി അടച്ചു വച്ചു  വേവിക്കുക. 

ശേഷം തീ അണച്ചു മുകളിലേക്കു ഒരു ലയർ വേവിച്ച ചോറ് ഇടുക. മുകളിൽ കുറച്ച് വറുത്ത സവാള ഇടുക. മല്ലിയില, പുതിനയില അരിഞ്ഞത് ഇടുക. അതിനു മുകളിൽ അടുത്ത ലയർ വേവിച്ച ചോറ് ഇടുക. മുകളിൽ കുറച്ച് വറുത്ത സവാള, മല്ലിയില, പുതിനയില അരിഞ്ഞത് കൂടി ഇടുക. ഒരു നുള്ള് മഞ്ഞൾപ്പൊടി /കുങ്കുമ പൂ ചേർത്ത വെള്ളം തൂകി   അടച്ചു വയ്ക്കുക. ഒരു പാനിൽ കുറച്ച് വെള്ളം എടുത്തു ഈ ബിരിയാണി പാത്രം അതിൽ ഇറക്കി വച്ചു ഒരു പത്തു മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം. ടേസ്റ്റി വെജിറ്റബിൾ ദം ബിരിയാണി റെഡി.

English Summary : Vegetable Dum Biriyani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com