സിംപിൾ കോളിഫ്ലവർ ബജ്ജി, ഉഗ്രൻ രുചിയിൽ
Mail This Article
നാലുമണി ചായയ്ക്കൊപ്പം രുചികരമായ ബജ്ജി തയാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. മാവ് തയാറാക്കുമ്പോൾ വെള്ളം കൂടി പോവാതെ ശ്രദ്ധിച്ചു വേണം യോജിപ്പിക്കാൻ.
വെള്ളം കൂടിപ്പോയാൽ എണ്ണ കുടിക്കും. മാവ് ശരിയായില്ലെങ്കിൽ കോളിഫ്ലവറിൽ പിടിക്കില്ല വിട്ടുപോവും. ബേക്കിങ് സോഡ ചേർക്കാതെയും ഉണ്ടാക്കാം. അയമോദകം, പെരുംജീരകം, എള്ള് എന്നിവ ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി.
ചേരുവകൾ
കോളിഫ്ലവർ - 1
കടലമാവ് - ഒന്നേമുക്കാൽ കപ്പ്
വെള്ളം - 1 കപ്പ്
മുളകുപൊടി - ഒന്നര സ്പൂൺ
കായപ്പൊടി - അരസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി - കുറച്ച്
ബേക്കിങ് സോഡ - കാൽ സ്പൂൺ
അയമോദകം - അരസ്പൂൺ
വെളുത്ത എള്ള് - 1 സ്പൂൺ
പെരുംജീരകം - 1 സ്പൂൺ
സൺഫ്ലവർ ഓയിൽ – വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
കോളിഫ്ലവർ മുറിച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ ഇട്ടു കുറച്ചു സമയം വയ്ക്കുകയോ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക. ശേഷം വെള്ളം ഊറ്റി മാറ്റുക.
ഒരു പാത്രത്തിൽ കടലമാവ്, കായപ്പൊടി, ഉപ്പ്, മുളകുപൊടി, അയമോദകം, പെരുംജീരകം, എള്ള്, ബേക്കിങ് സോഡ എന്നിവ ചേർത്ത് വെള്ളം കുറേശ്ശേ ചേർത്ത് കട്ടിയായി മാവ് യോജിപ്പിക്കുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വച്ച കോളിഫ്ലവർ ചേർത്ത് യോജിപ്പിക്കുക.
ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കുക. കുറഞ്ഞ തീയിൽ വച്ചശേഷം കുറേശ്ശേ കോളിഫ്ലവർ ഇട്ടു തിരിച്ചും മറിച്ചും വേവിച്ചടുക്കുക.
വേണമെങ്കിൽ മാവിൽ കാൽ സ്പൂൺ ഗരം മസാലയും ചേർത്തു യോജിപ്പിക്കാം.
English Summary : Cauliflower Bajji, Snack Time Recipe.