ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് ഗോതമ്പ് അപ്പവും രുചികരമായ കടലക്കറിയും തയാറാക്കാം.

 

ചേരുവകൾ:

 

  • ഗോതമ്പ് പൊടി  - 2 കപ്പ്
  • ചിരകിയ തേങ്ങ - 1 കപ്പ്
  • തേങ്ങാ വെള്ളം - 1/2 കപ്പ്
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • വെള്ളം - 2 കപ്പ്
  • ഉപ്പ് -  പാകത്തിന്

 

പാചകവിധി:

 

  • ഉപ്പ് ഒഴികെ ബാക്കി  ചേരുവകൾ  ഒരു മിക്സിയുടെ ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക.
  • അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 10 മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്ക്കുക.
  • പാകത്തിന് ഉപ്പ് ചേർത്ത് ഒരു അപ്പ ചട്ടി ചൂടാക്കി ഒാരോ തവി മാവൊഴിച്ച് അപ്പം ചുട്ടെടുക്കുക.

 

കടലക്കറി

 

ചേരുവകൾ

  • കടല - 1 കപ്പ്
  • സവാള - 2 
  • തക്കാളി - 1
  • ഇഞ്ചി - 1 ഇഞ്ച്
  • വെളുത്തുള്ളി - 5 അല്ലി
  • ഏലക്ക - 2
  • ഗ്രാമ്പൂ - 2
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ
  • കുരുമുളക് പൊടിച്ചത് - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • വറ്റൽ മുളക് - 2
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില - കുറച്ച്
  • ബേ ലീഫ്  - 1
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വെള്ളം - 2  കപ്പ്
  • ഉപ്പ് – പാകത്തിന്

 

പാചകവിധി

  • കടല നല്ലതുപോലെ കഴുകി കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും കുതിർക്കുക.
  • ഒരു പ്രഷർ കുക്കറിൽ കുതിർത്ത കടല നീളത്തിൽ അരിഞ്ഞ ഒരു സവാള,  ബേ ലീഫ്, ഉപ്പ്,   2 കപ്പ് വെള്ളം എന്നിവ ചേർത്ത്  6 മുതൽ 8 വിസിൽ വരുന്നതുവരെ വേവിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക.
  • ഗ്രാമ്പു, ഏലക്ക, പെരുംജീരകം  എന്നിവ ചേർക്കുക. ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി  എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക.
  • കുറച്ച് കറിവേപ്പില ചേർക്കുക.
  • സവാളയുടെ   നിറം മാറുമ്പോൾ തക്കാളി ചേർക്കുക, പാകത്തിന്  ഉപ്പ് ചേർത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പട്ട പൊടിച്ചത്, കുരുമുളക് പൊടിച്ചത്  എന്നിവ ചേർത്ത്  പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • തണുത്തതിനുശേഷം    അരച്ചെടുക്കുക.
  • പാനിൽ അര ടേബിൾസ്പൂൺ എണ്ണ കൂടി ഒഴിച്ച്  അരച്ചു വച്ച മസാല ചെറുതീയിൽ  രണ്ട് മിനിറ്റ് വഴറ്റുക.
  • വേവിച്ച കടലിൽനിന്ന് കുറച്ചു എടുത്ത് നല്ലതുപോലെ  അരച്ചെടുക്കുക.
  • അതും മസാല കൂട്ടിലേക്ക് ചേർക്കുക.
  • ബാക്കി  കടലയും  ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
  • അടച്ചുവച്ച് ഏകദേശം മൂന്നു  മിനിറ്റ്  ചെറുതീയിൽ തിളപ്പിക്കുക.
  • ഒരു ചെറിയ പാനിൽ  അര ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. രണ്ട് വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും ചേർക്കുക. 
  • കറിയിൽ ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.

 

English Summary : Wheat Appam with Kadala Curry for Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com