തിരുവാതിര ഏകാദശി സ്പെഷൽ ഗോതമ്പ് കഞ്ഞിയും തേങ്ങ അരയ്ക്കാത്ത പുഴുക്കും
Mail This Article
×
കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു പുഴുക്ക് തേങ്ങ അരക്കാതെ തയാറാക്കാം. ഏത് കിഴങ്ങു വർഗങ്ങളും ചേർക്കാം. ഉരുളക്കിഴങ്ങു ചേർക്കാറില്ല.
പുഴുക്കിന് വേണ്ട ചേരുവകൾ :
- വൻപയർ - അരകപ്പ് (125 ഗ്രാം)
- നേന്ത്രക്കായ (വാഴയ്ക്ക) - 1
- ചേന-50 - 100 ഗ്രാം
- കുമ്പളങ്ങ/വെള്ളരിക്ക - 50 - 100 ഗ്രാം
- തേങ്ങ - 1/2 പിടി (ഒന്നര കപ്പ് )
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില - കുറച്ച്
- വെളിച്ചെണ്ണ - 1-2 സ്പൂൺ
- മുളക് പൊടി - ഒന്നര സ്പൂൺ (എരിവ് അനുസരിച്ചു എടുക്കാം)
- മഞ്ഞൾപൊടി - അരസ്പൂൺ
തയാറാക്കുന്ന വിധം
- വൻപയർ (വെള്ളപ്പയർ) കുക്കറിൽ ഇട്ട് 5-6 കപ്പ് വെള്ളം ഒഴിച്ച് 6-7വിസിൽ വരെ വേവിക്കുക.
- കഷ്ണങ്ങൾ ചതുരത്തിൽ മുറിച്ച് ചേർത്ത് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
- കഷ്ണങ്ങൾ മുങ്ങികിടക്കാൻ പാകത്തിൽ വെള്ളം ഒഴിക്കണം.
- വെന്തശേഷം കറിവേപ്പില തേങ്ങ – വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
തിരുവാതിര ഏകാദശി പുഴുക്കിൽ ഉള്ളി, വെളുത്തുള്ളി എന്നിവ ചേർക്കാറില്ല.
ഗോതമ്പ് കഞ്ഞിക്ക്
ചേരുവകൾ :
- ഗോതമ്പ് - 1കപ്പ് (250 ഗ്രാം)
- തേങ്ങ - ഒന്നര കപ്പ്
- ഉപ്പ്
- വെള്ളം – 5-6 കപ്പ്
തയാറാക്കുന്ന വിധം
- ഗോതമ്പ് അരി കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുക്കറിൽ ഇട്ടു വെള്ളം ഒഴിച്ച് ഉപ്പ് ഇട്ട് 4-5 വിസിൽ വരെ വേവിക്കുക.
- ആവശ്യത്തിന് അനുസരിച്ചു ചൂടുവെള്ളം ഒഴിച്ച് ലൂസ് പരുവത്തിലാക്കാം. തേങ്ങ ചേർത്ത് യോജിപ്പിക്കുക.
Note: വൻപയർ പെട്ടെന്ന് വെന്തു കിട്ടാൻ ഒരു സ്പൂൺ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് വേവിക്കാം. തേങ്ങ എത്ര ചേർക്കുന്നോ അതിനനുസരിച്ചു രുചി കൂടും.
ചേന തുടങ്ങി പുഴുക്കിൽ ഏത് കിഴങ്ങു വർഗ്ഗങ്ങളും ചേർക്കാം.
English Summary : Traditional Recipe for Thiruvathira.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.