വായിൽ വെള്ളമൂറും ഒരു കിടു ചെമ്മീൻ റോസ്റ്റ്
Mail This Article
മസാലപുരട്ടി വറുത്തെടുത്ത ചെമ്മീൻ റോസ്റ്റാക്കിയാൽ രുചി കൂടും.
മസാല പുരട്ടാൻ
- ചെമ്മീൻ - 1/2 കിലോ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- ഇഞ്ചി–വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
വഴറ്റാൻ ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ - 3-4 ടേബിൾസ്പൂൺ
- സവാള - 1 ഇടത്തരം
- ഇഞ്ചി–വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- കറിവേപ്പില
- തക്കാളി അരിഞ്ഞത് - 1 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- കാശ്മീരിമുളക് പേസ്റ്റ് - 2 ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ മസാല പുരട്ടാൻ ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം.
ഒരു ഫ്രൈയിങ് പാനിൽ നന്നായി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്കു ചെമ്മീൻ ഇട്ട് കൊടുക്കാം. ഇരു വശവും നന്നായി മൊരിച്ചെടുക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചിവെളുത്തുള്ളി ചതച്ചത്, സവാള എന്നിവ ചേർത്തു കൊടുക്കാം. ഇതിൽ സവാള വഴറ്റാൻ ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കാം. ഇതിൽ കറിവേപ്പിലയും പൊടികളും ചേർക്കാം. തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി വഴറ്റാം. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. ഒടുവിൽ വറുത്തെടുത്ത ചെമ്മീനും ചേർക്കാം. നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയാർ.
English Summary : Kerala Style Prawns Roast.