നത്തോലി, ഒട്ടും എണ്ണ ഇല്ലാതെ വാഴയിലയിൽ രുചികരമായി വേവിച്ചെടുക്കാം
Mail This Article
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മീനാണ് നത്തോലി. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. എണ്ണ ഇല്ലാതെ വാഴയിലയിൽ രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
• നത്തോലി - 250 ഗ്രാം
• വെളുത്തുള്ളി - 10-15
• ചുവന്നുള്ളി - 10
• പെരുംജീരകം - 1/2 ടീസ്പൂൺ
• കറിവേപ്പില - 2 തണ്ട്
• പച്ചമുളക് - 6
• ഉപ്പ് - ആവശ്യത്തിന്
• പുളിവെള്ളം - 1 ടേബിൾസ്പൂൺ
• മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.
• ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്, പുളിവെള്ളം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക.
• ശേഷം ഇത് മീനിൽ ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
• ഈ സമയം ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
• മാരിനേറ്റ് ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയിൽ വച്ച് മടക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.
English Summary : Special Netholi Recipe.