ബാക്കി വന്ന ചോറു കൊണ്ട് അര മണിക്കൂറിൽ രുചികരമായ കിണ്ണത്തപ്പം
Mail This Article
×
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെട്ട പലഹാരമാണ് കിണ്ണത്തപ്പം.
ചേരുവകൾ
- ചോറ് - 2കപ്പ്
- ഒന്നാംപാൽ - 2കപ്പ്
- ഏലക്കപൊടി - 1ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- വറുത്ത അരിപ്പൊടി - 2 ടേബിൾസ്പൂൺ
- കടലപ്പരിപ്പ് - 2ടേബിൾസ്പൂൺ
- ശർക്കര - 400 ഗ്രാംസ്
- വെള്ളം - ഒന്നര കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ശർക്കര ഒന്നര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക.
- കടലപ്പരിപ്പ് മുക്കാൽ ഭാഗം വേവിച്ചെടുക്കുക.
- വെന്തു ഉടഞ്ഞു പോകരുത്
- മിക്സിയുടെ ഒരു ജാറിലേക്കു ചോറ്, ഒന്നാംപാൽ, ഏലക്കാപ്പൊടി, ഉപ്പ്, വറുത്ത അരിപ്പൊടി, എന്നിവ ചേർത്തി നന്നായി ഇളക്കുക. ചൂടാറിയ ശർക്കര നീരും കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക
- ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അരച്ച മിശ്രിതം ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കണം ചെറുതായി കുറുകുമ്പോൾ ഒരു ടീസ്പൂൺ നെയ്യ്
- ചേർക്കുക. 15-20 മിനിറ്റ് കഴിയുമ്പോൾ നന്നായി കുറുകി വരും. ശേഷം കടലപ്പരിപ്പ് കൂടി ചേർത്തു നന്നായി ഇളക്കുക.
- ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക. നന്നായി കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു കൊടുക്കാം. തണുക്കുമ്പോൾ മുറിച്ചെടുത്തു വിളമ്പാം.
English Summary : Perfect Malabar Kinnathappam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.