ADVERTISEMENT

വളരെ രുചികരമായ സോഫ്റ്റ് ഫ്രൂട്ട് കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • പഞ്ചസാര – 2/3 കപ്പ്
  • വെള്ളം – 2/3 കപ്പ്
  • ഓറഞ്ച് ജ്യൂസ് – 1/2 കപ്പ്
  • ഡ്രൈ ഫ്രൂട്ട്സ് – 1 കപ്പ്
  • പാൽ – 1/4 കപ്പ്
  • ഓയിൽ – 1/4 കപ്പ്
  • വാനില എസൻസ് – 1/2 ടീസ്പൂൺ
  • മൈദ – 1 കപ്പ് 
  • മിൽക്ക് പൗഡർ – 3 ടീസ്പൂൺ
  • ഏലക്ക, ഗ്രാമ്പു, കറുവാപ്പട്ട (ഗരം മസാല) – 1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • ബേക്കിങ് സോഡ – 1/2 ടീസ്പൂൺ
  • ഉപ്പ് – 1 നുള്ള്

 

തയാറാക്കുന്ന വിധം

രണ്ട് ഓറഞ്ചിൽ നിന്നും ജ്യൂസ് എടുത്ത ശേഷം അതിലേക്ക് 1/2 കപ്പ് കറുത്ത ഉണക്ക മുന്തിരി, മഞ്ഞ മുന്തിരി, ട്യൂട്ടി ഫ്രൂട്ടി, 1/4 കപ്പ് അണ്ടിപ്പരിപ്പ്, ബദാം പരിപ്പ് ഇവയെല്ലാം ചെറുതായി നുറുക്കിയത്, എന്നിവയെല്ലാം കൂടെ 1 മുതൽ 2 മണിക്കൂർ കുതിർത്ത് വയ്ക്കുക.

 

കാരമലൈസ് തയാറാക്കാൻ

ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ പഞ്ചസാര ഇട്ട് മീഡിയം ചൂടിൽ  അലിയിക്കുക , നല്ലതുപോലെ അലിഞ്ഞ് നിറം മാറിയ ശേഷം 2/3 കപ്പ് വെള്ളം ചേര്‍ത്ത് തണുക്കാൻ മാറ്റി വയ്ക്കുക. 

 

ഒന്നര മണിക്കൂറിന് ശേഷം ബാറ്റർ തയാറാക്കാം.

അതിന് മുൻപ് ഒരു വലിയ അടപ്പുള്ള പാത്രം ചെറിയ തീയിൽ 10 മിനിറ്റ് ചൂടാക്കാൻ അടച്ചു വയ്ക്കുക, കേക്ക് ബേക്ക് ചെയ്യാനായിട്ടാണ് ഇത്.

 

ഒരു പാത്രത്തിലേക്കു പാൽ, ഓയിൽ/ബാറ്റർ, വാനില എസൻസ് എന്നിവ ഒഴിച്ച് നല്ലത് പോലെ യോജിപ്പിക്കുക. ഈ പാത്രത്തിന് മുകളിൽ ഒരു അരിപ്പ വച്ച് അതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ്, ഗരം മസാല എന്നിവ ചേർത്ത് അരിച്ച് നന്നായി പാത്രത്തിലെ ലായനിയുമായി യോജിപ്പിക്കുക.

ഇതിലേക്ക് പഞ്ചസാര ലായനി ഒഴിക്കുക. 

 

നന്നായി യോജിപ്പിക്കുക, ഈ കൂട്ടിലേക്കു കുതിർത്തു വച്ച ഫ്രൂട്ട്സും നട്സും ഇട്ട് നന്നായി യോജിപ്പിക്കുക. 

ബട്ടർപേപ്പർ വച്ച് 7 ഇഞ്ച് കേക്ക് ടിന്നിലേക്ക് ഈ കൂട്ട് ഒഴിക്കുക. 

നേരത്തെ ചൂടാവാൻ വച്ച പാത്രത്തിലേക്ക് ഈ കേക്ക് ടിൻ വച്ച് നല്ലത് പോലെ അടച്ചു വച്ച് 45 മുതൽ 60 മിനിറ്റ് വരെ ബേക്ക് ചെയ്യുക 

നല്ല സോഫ്റ്റും മോയിസ്റ്റുമായ പ്ലം കേക്ക് തയാർ. 

 

English Summary : Christmas Special Fruit Cake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com