ചേരുവകളെല്ലാം മിക്സിയിൽ കറക്കിയെടുത്ത് എളുപ്പത്തിൽ പാലപ്പം ഒരുക്കാം
Mail This Article
×
അരികു മൊരിഞ്ഞ പാലപ്പം വേറെ കറിയൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാം.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- തേങ്ങാ - 1 കപ്പ്
- ചോറ് - 1/3 കപ്പ്
- യീസ്റ്റ് -1 ടീസ്പൂൺ
- പഞ്ചസാര - 1/3 കപ്പ് (ആവശ്യത്തിന്)
തയാറാക്കുന്ന വിധം
- അരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
- പിന്നീട് വെള്ളം ഊറ്റി കളഞ്ഞു ഗ്രൈൻഡറിൽ അരി, യീസ്റ്റ് ,തേങ്ങാ, പഞ്ചസാര ,ചോറ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്തരച്ചു 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
- പിന്നീട് പാലപ്പച്ചട്ടിയിൽ കോരിയൊഴിച്ചു വട്ടത്തിൽ ചുറ്റിച്ചു അടച്ചുവച്ചു വേവിക്കുക.
- പാലപ്പത്തിന്റെ അരികു ചെറിയ ബ്രൗൺ കളറായി നടുഭാഗം വെന്തു കഴിഞ്ഞു പാത്രത്തിൽനിന്നും മാറ്റുക.
English Summary : Easy Palappam for Breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.