അപ്പത്തിനും ചോറിനും കൂട്ടാൻ താറാവ് കുരുമുളകിട്ടു കറിവച്ചത്
Mail This Article
പാലപ്പത്തിനൊപ്പം മാത്രമല്ല ചോറിനും കൂട്ടാൻ ഉഗ്രൻ രുചിയിൽ തയാറാക്കാം താറാവ് കുരുമുളകിട്ടു കറിവച്ചത്.
ചേരുവകൾ
- താറാവ് - 800 ഗ്രാം
- ഏലക്ക - 2
- ഗ്രാമ്പു - 4
- കറുവപ്പട്ട - 3
- പെരുംജീരകം - 1/2 - 1 ടീസ്പൂൺ
- ബേ ലീവ്സ് - 2
- ഉള്ളി - 2 കപ്പ്
- പച്ചമുളക് - 2
- ഇഞ്ചി - 2 ടേബിൾസ്പൂൺ
- വെളുത്തുള്ളി - 10
- കറിവേപ്പില
- തേങ്ങാ - 1 കപ്പ്
- മല്ലിപ്പൊടി - 1.5 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- പെരുംജീരകപ്പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 2 ടീസ്പൂൺ
- വിനാഗിരി - 1 ടേബിൾസ്പൂൺ
- തക്കാളി - 1 കപ്പ്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു ഏലക്ക, ഗ്രാമ്പു, പട്ട, പെരുംജീരകം, വഴനയില എന്നിവ മൂപ്പിച്ചു ഉള്ളിയും കറിവേപ്പിലയും പച്ചമുളകും വഴറ്റുക. വഴറ്റി പകുതിയാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർത്ത് ഉള്ളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക. ഇതിൽ മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും പെരുജീരകപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റി തക്കാളി ചേർത്ത് പാത്രം അടച്ചു വച്ച് ചെറുതീയിൽ തക്കാളി അലിയുന്നതുവരെ വേവിക്കുക. ഇതിൽ ഇറച്ചിയും ഉപ്പും ചേർത്ത് പാത്രം അടച്ചു വച്ച് ഇറച്ചിയിൽ നിന്നും വെള്ളം ഇറങ്ങുന്നതു വരെ വേവിക്കുക. തേങ്ങയിൽ നിന്നും ഒന്നാം പാലും രണ്ടാംപാലും എടുത്തു വയ്ക്കുക. ഇറച്ചിയിൽ രണ്ടാം പാലും വിനാഗിരിയും ചേർത്തു തിള വന്നുകഴിഞ്ഞു പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക. ഇറച്ചി വെന്തു ചാറ് കുറുകുമ്പോൾ ഒന്നാം പൽ ചേർത്ത് ഒരു തിള വന്നു കഴിഞ്ഞു തീ ഓഫ് ചെയ്യുക. വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുകും ഉള്ളിയും ഒണക്കമുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കുക.
English Summary : Tharavu Curry, Christmas Special Recipe.