പ്രഭാത ഭക്ഷണത്തിന് ഒരുക്കാം പഞ്ഞിപോലത്തെ അപ്പം
Mail This Article
×
നല്ല സോഫ്റ്റ് വെള്ളയപ്പം വളരെ രുചികരമായി തയാറാക്കാം.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- യീസ്റ്റ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 1/3 കപ്പ്
- തേങ്ങ - 2 കപ്പ്
- ചെറിയഉള്ളി - 2
- ജീരകം - 1/4 ടീസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- വെള്ളം, പാൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കണം.
- ഇതിൽ നിന്നും പകുതിയെടുത്തു ഗ്രൈന്ററിൽ വെള്ളമൊഴിച്ചു അരയ്ക്കുക.
- അതിൽ 3/4 കപ്പ് എടുത്തു കപ്പികാച്ചാൻ മാറ്റിവയ്ക്കുക. അതിൽ വെള്ളം ചേർത്ത് മീഡിയം തീയിൽ കുറുക്കിയെടുത്തു തണുക്കാൻ വയ്ക്കുക
- ഗ്രൈന്ററിൽ ബാക്കി അരിയിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് അരച്ച് മാറ്റി വയ്ക്കുക .
- ഗ്രൈന്ററിൽ തേങ്ങയും ഉള്ളിയും ജീരകവും വെള്ളം ചേർത്ത് അരയ്ക്കുക. ഇതിൽ കാപ്പി കാച്ചിയത് കൂടെ ചേർത്തരച്ചെടുക്കുക.
- ഇത് അരച്ച അരിയുമായി യോജിപ്പിച്ചു 5-6 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
- പൊങ്ങിയ മാവ് മീഡിയം ചൂടിൽ പാനിൽ 1 സ്പൂൺ നിറയെ വട്ടത്തിൽ ഒഴിച്ചു രണ്ടു വശവും ചുട്ടെടുക്കുക.
English Summary : Vellayappam Breakfast Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.