വ്യത്യസ്തമായ രുചിയിൽ പനീർ മട്ടർ മസാല
Mail This Article
ഗ്രീൻപീസും(മട്ടർ) പനീറും ചേർത്തൊരു ഉഗ്രൻ കറി, റൈസിനും ചപ്പാത്തിക്കും കൂട്ടാം.
ചേരുവകൾ
- പനീർ - 200 ഗ്രാം
- മട്ടർ - ഒന്നര കപ്പ് (ഗ്രീൻ പീസ് )
- പട്ട - ഒരു പീസ്
- ഗ്രാമ്പൂ - രണ്ടെണ്ണം
- ഏലക്ക – 2
- സവാള – 2
- ഇഞ്ചി – ഒരു ടീസ്പൂൺ
- വെളുത്തുള്ളി – ഒരു ടീസ്പൂൺ
- ·പച്ചമുളക് – 3 എണ്ണം
- ·തക്കാളി – 3 എണ്ണം (മീഡിയം സൈസ് )
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- മല്ലി പൊടി – രണ്ടു ടീസ്പൂൺ
- കാശ്മീരി മുളക് പൊടി – രണ്ടു ടീസ്പൂൺ
- മുളകുപൊടി – ഒന്നര ടീസ്പൂൺ
- ഗരം മസാല – ഒരു ടീസ്പൂൺ
- ഓയിൽ – രണ്ടു ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചൂട് വെള്ളം – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു,ഏലക്ക എന്നിവ ഇട്ടു പൊട്ടിക്കഴിഞ്ഞു സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലിപൊടി, കാശ്മീരി മുളകുപൊടി, മുളകുപൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക.
ഇതിലേക്ക് തക്കാളി പ്യൂരീ ചേർത്ത് നന്നായി വഴറ്റിയ ശേഷം ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കുക.
ചൂട് വെള്ളം തിളയ്ക്കുമ്പോൾ മട്ടർ ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് പാൻ മൂടി വച്ച് മട്ടർ പകുതി വേവ് ആകുന്ന വരെ പാൻ മൂടി വയ്ക്കുക.
മട്ടർ പകുതി വേവായാൽ പനീർ കൂടി ചേർത്ത് പാൻ അടച്ചു വച്ച് വേവിക്കുക.
പനീർ സോഫ്റ്റ് ആയാൽ ഗരം മസാലയും മല്ലിയിലയും ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം.
English Summary : Paneer Mutter Masala, Easy Curry.