നുറുക്കു ഗോതമ്പു കൊണ്ട് പഞ്ഞിപോലുള്ള അപ്പം
Mail This Article
×
പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്ക് ഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. നല്ല പഞ്ഞി പോലെയുള്ള അപ്പം നുറുക്ക് ഗോതമ്പുകൊണ്ട് തയാറാക്കാം.
ചേരുവകൾ
- നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
- അവൽ - മൂന്നിലൊന്ന് കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- പഞ്ചസാര- 3 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- യീസ്റ്റ് - കാൽ ടീസ്പൂൺ
- ഏലക്ക - 2 എണ്ണം
- ജീരകം - അര ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നുറുക്കുഗോതമ്പ് നന്നായി കഴുകി മൂന്നുമണിക്കൂർ കുതിർത്തുവയ്ക്കുക. രണ്ട് ഏലക്ക കൂടി ഗോതമ്പിന്റെ കൂടെ കുതിർക്കണം.
- അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപായി അവലും കുതിർത്തു വയ്ക്കുക.
- നുറുക്കുഗോതമ്പിലെ വെള്ളം ഊറ്റി കളഞ്ഞു ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കണം.
- പുളിച്ചു പൊങ്ങാൻ 4 മുതൽ 6 മണിക്കൂർ വരെ വെക്കാം.
- ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയിൽ ഒരു മിനിറ്റ് വേവിക്കുക.
English Summary : Broken Wheat Appam and Palappam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.