റവ കൊണ്ട് 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ദോശ, ഉഗ്രൻ രുചിയിൽ
Mail This Article
×
അരി കുതിർത്തു വയ്ക്കാനും അരച്ച് വയ്ക്കാനും മറന്നെങ്കിൽ ഇനി പേടിക്കണ്ട, റവ കൊണ്ട് 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം.
ചേരുവകൾ
1. റവ - 1 കപ്പ്
2. ഗോതമ്പു പൊടി - 1/4 കപ്പ്
3. കടലപ്പൊടി - 1 ടേബിൾസ്പൂൺ
4. പഞ്ചസാര - 1 ടീസ്പൂൺ
5. തൈര് - 1/2 കപ്പ്
6. ഉപ്പ്
7. വെള്ളം
തയാറാക്കുന്ന വിധം
- മിക്സിയുടെ ജാറിൽ റവ, ഗോതമ്പുപൊടി, കടലപ്പൊടി എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
- അത് ഒരു പാത്രത്തിലേക്കു മാറ്റി പഞ്ചസാര, ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- അതിനുശേഷം വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഒട്ടും കട്ട ഇല്ലാതെ ദോശ മാവ് പരുവത്തിൽ കലക്കി എടുക്കുക. ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക.
- ദോശക്കല്ല് നല്ല ഉയർന്ന തീയിൽ ചൂടാക്കി കുറച്ചു വെള്ളം തളിച്ചു കോട്ടൺ തുണിയോ, ടിഷ്യൂവോ ഉപയോഗിച്ചു ഒന്ന് തുടയ്ക്കുക.
- അതിനുശേഷം ഒരു തവി മാവ് ഒഴിച്ച് നല്ല മിനുസമായി പരത്തുക. അതിനുമുകളിൽ കുറച്ചു എണ്ണ പുരട്ടി കൊടുക്കുക. മൊരിഞ്ഞു തുടങ്ങുമ്പോൾ മീഡിയം തീയിൽ വച്ചു മൊരിച്ചെടുക്കുക.
- ഒന്ന് മറച്ചിട്ട് ഒരു സെക്കന്റ് വച്ചു ദോശക്കല്ലിൽ നിന്നും എടുക്കാം.
- വീണ്ടും ദോശ പരത്തുമ്പോൾ നേരത്തെ ചെയ്തതു പോലെ ഉയർന്ന തീയിൽ വച്ചു വെള്ളം തളിച്ചു തുടച്ചിട്ട് വേണം പരത്താൻ.
- മൊരിഞ്ഞു തുടങ്ങുമ്പോൾ വീണ്ടും മീഡിയം തീയിൽ വയ്ക്കണം.
English Summary : Crispy Rava Dosa for Breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.