ADVERTISEMENT

തുളസിയില, പനിക്കൂർക്ക, ചുക്ക്, കുരുമുളക്...ഔഷധഗുണങ്ങൾ നിറഞ്ഞൊരു ചുക്ക് കാപ്പി.

ചേരുവകൾ

  • ചുക്ക് പൊടിച്ചത്  - ¾ ടീസ്പൂൺ
  • കുരുമുളകു ചതച്ചത് – ½ ടീസ്പൂൺ
  • ശർക്കര – 1  അച്ച്
  • പനിക്കൂർക്ക ഇല -  2 എണ്ണം
  • തുളസിയില  - 6 -7 എണ്ണം
  • വെള്ളം - 3 കപ്പ്
  • കാപ്പിപ്പൊടി - ¾ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. ശേഷം ശർക്കര, പനിക്കൂർക്ക ഇല, തുളസിയില, ചുക്കുപൊടി, കുരുമുളകു ചതച്ചത് എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ചെറിയ തീയിൽ അഞ്ചുമിനിറ്റ് കൂടി തിളപ്പിക്കാം. ശേഷം കാപ്പിപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഒന്നുകൂടി തിളച്ചാൽ ചുക്കുകാപ്പി തയാർ. ഇനി ചുക്കു കാപ്പി പാത്രം ഒന്ന് അടച്ചുവയ്ക്കാം. ശേഷം ചുക്കുകാപ്പി അരിച്ചെടുത്തു കുടിക്കാം. ജലദോഷം, തൊണ്ടവേദന, പനി എല്ലാത്തിനും വളരെ നല്ലതാണ് ഈ ചുക്കുകാപ്പി. 

English Summary : How to make chukku kappi dry ginger coffee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com