ഉള്ളി തീയൽ, ആവി പറക്കുന്ന ചോറിന്റെ കൂടെ കൂട്ടാം
Mail This Article
എത്ര കൂട്ടിയാലും മതി വരില്ലാത്ത രുചിയിൽ ഉള്ളി തീയൽ.
ചേരുവകൾ
- വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
- ചെറിയുള്ളി – 500 ഗ്രാം
- പച്ചമുളക് – 2-3 എണ്ണം
- മഞ്ഞൾ പൊടി – 1 ടീസ്പൂൺ
- മല്ലി - 1 ടേബിൾസ്പൂൺ
- തേങ്ങ - അര മുറി ചിരവിയത്
- കറിവേപ്പില - 1 പിടി
- ചുവന്ന മുളക് - 8-10 എണ്ണം
- ഉപ്പ് - ആവശ്യാനുസരണം
- പുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ
- കടുക് - 1 ടീസ്പൂൺ
തയാറാക്കേണ്ട വിധം
1. ചെറിയുള്ളി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വയ്ക്കാം.
2. ഒരു കൽച്ചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ചെറിയുള്ളിയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റണം.
3. അരപ്പിനായി ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ, മല്ലി, ചുവന്ന മുളക്, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് വറുത്തെടുത്ത്, ആവശ്യത്തിന് വെള്ളം ചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക.
4. വഴറ്റി വച്ച ചെറിയുള്ളിയിൽ ചെറിയ തീയിൽ പുളി വെള്ളം ചേർക്കണം. ഒരു തിള വരുന്നത് വരെ ഇളക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
5. തിളച്ചു തുടങ്ങുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
6. മറ്റൊരു ചീന ചട്ടിയിൽ കടുകും മുളകും കറിവേപ്പിലയും വറുത്ത് കറിയിൽ ചേർത്താൽ നല്ല നാടൻ ഉള്ളി തീയൽ തയാർ.
English Summary : Shallots Theeyal Nadan Recipe.