ADVERTISEMENT

വ്യത്യസ്ത രുചിയിൽ ഒരു മുട്ടക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

പ്രധാന ചേരുവകൾ

  • മുട്ട - 5
  • സവാള - 3
  • അണ്ടിപരിപ്പ് - കാല്‍ കപ്പ്
  • വെളുത്തുള്ളി - 20 അല്ലി

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ കുറച്ചു വെള്ളം എടുത്ത് അതില്‍ സവാള അരിഞ്ഞതും അണ്ടിപരിപ്പും ചേര്‍ത്ത് വേവിക്കുക. ഇത് വെള്ളം ഒഴിച്ചു കഴുകി ഊറ്റിയെടുത്ത് മിക്‌സിയില്‍ അടിച്ച് പേസ്റ്റാക്കുക. 

ഒരു പാനില്‍ ബട്ടറും ഓയിലും ഒഴിച്ച് ചൂടായിക്കഴിയുമ്പോള്‍ 4 മുട്ട പുഴുങ്ങിയത് ചേര്‍ത്ത് വറുത്തെടുക്കുക. അതേപാനില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ബേ ലീഫ്, ഗ്രാമ്പു, ഏലയ്ക്കാ, കറുവാപട്ട, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. 

ഇതില്‍ അരടീസ്പൂണ്‍ ഗരം മസാല, ഒരു ടീസ്പൂണ്‍ കുരുമുളകു പൊടി, അരടീസ്പൂണ്‍ ജീരകപ്പൊടി, മല്ലിയില എന്നിവ ചേര്‍ക്കുക. 

അരച്ചുവച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 

തിളച്ച് തുടങ്ങുമ്പോള്‍ അതിലേക്ക് 4 മുട്ട ചേര്‍ക്കുക. ഇതില്‍ കാല്‍ കപ്പ് ക്രീം, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, കസൂരി മേത്തി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. 

ഇതില്‍ പുഴുങ്ങിവച്ചിരിക്കുന്ന മുട്ടയുള്ള വെള്ള ഗ്രേറ്റ് ചെയ്തതും മല്ലിയിലും ചേര്‍ത്ത് സാവധാനത്തില്‍ ഇളക്കി ചേര്‍ത്തു വിളമ്പാവുന്നത്.

 

English Summary :Creamy Egg Malai Masala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com