ADVERTISEMENT

കോളിഫ്ലവർ ചേർത്തു നോൺവെജ് രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാൻ പറ്റും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ 65 എളുപ്പത്തിൽ തയാറാക്കാം. ഇത് ഒരു സ്റ്റാർട്ടറായും സ്നാക്കായും ഉപയോഗിക്കാം.

 

ചേരുവകൾ

  • കോളിഫ്ലവർ - 250 ഗ്രാം
  • മൈദ - മൂന്ന് ടേബിൾസ്പൂൺ
  • കോൺഫ്ലവർ - മൂന്ന് ടേബിൾസ്പൂൺ 
  • കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - അര ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • വറ്റൽ മുളക് ചതച്ചത് - ഒരു ടേബിൾസ്പൂൺ
  • തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • കറിവേപ്പില
  • പച്ചമുളക് - 3

 

തയാറാക്കുന്ന വിധം

  • കോളിഫ്ലവർ വലിയ കഷ്ണങ്ങളാക്കി വയ്ക്കുക.
  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷ്ണങ്ങളിട്ട്  തിളപ്പിക്കുക. ഒരു മിനിറ്റിന് ശേഷം വെള്ളം ഊറ്റി കളയുക.
  • രണ്ടു മുതൽ 10 വരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് അയവിൽ കലക്കിയെടുക്കുക.
  • ഇതിലേക്ക് കോളിഫ്ലവർ കഷണങ്ങൾ ഇട്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
  • മസാല നന്നായി പിടിക്കാനായി അര മണിക്കൂർ മാറ്റി വയ്ക്കുക.
  • ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കുക.
  • എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ അല്പം കുറച്ച് കോളിഫ്ലവർ കഷ്ണങ്ങളിട്ട് വറുത്ത് കോരുക. കോളിഫ്ലവർ കഷ്ണങ്ങൾ നന്നായി മൊരിയുമ്പോൾ കറിവേപ്പിലയും പച്ചമുളകും കൂടി ചേർത്ത് കൊടുക്കുക.
  • കറിവേപ്പില നന്നായി മൂത്തു കഴിയുമ്പോൾ കോരി മാറ്റുക.

English Summary :  Easy Cauliflower Recipe, Crispy Gobi 65.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com