ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പച്ചടി,ഊണിനു രുചി കൂട്ടും സംശയമില്ല. 

 

ചേരുവകൾ

  • കുക്കുമ്പർ - 2  തൊലി കളയുക അതിനുശേഷം ചെറുതായി മുറിക്കുക... 
  • തേങ്ങ  - 3/4 കപ്പ്
  • തൈര്  - 3/4 കപ്പ്
  • പച്ചമുളക് - 1 അല്ലെങ്കിൽ 2
  • കടുക് - 1 ടീസ്പൂൺ +1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • ചുവന്ന മുളക് മുഴുവൻ - 3
  • ഉപ്പ് 
  • കറിവേപ്പില

തയാറാക്കുന്ന വിധം

  • കുക്കുമ്പർ ഒരു പാത്രത്തിൽ അരിഞ്ഞ് ഇടുക.
  • പച്ചമുളകും തൈരും ചേർത്ത് തേങ്ങ അരയ്ക്കുക.
  • തേങ്ങ മിശ്രിതത്തിലേക്ക് 1 ടീസ്പൂൺ കടുക് ചേർത്ത് ഒന്ന് രണ്ട് തവണ പൾസ് ചെയ്തു എടുക്കുക.
  • ഇത് കുക്കുമ്പറിലേക്കു ചേർക്കുക 
  • ഉപ്പ് ചേർക്കുക.
  • നന്നായി യോജിപ്പിക്കുക.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ  ചേർക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക്, ചുവന്ന മുളക് എന്നിവ ചേർക്കുക, തുടർന്ന് കറിവേപ്പില ചേർക്കുക. 
  • ഇത് കുക്കുമ്പർ തേങ്ങ മിശ്രിതത്തിൽ ചേർക്കുക. രുചികരമായ കുക്കുമ്പർ പച്ചടി തയാർ.

English Summary : Easy Cucumber Pachadi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com