വെറും 3 ചേരുവ കൊണ്ട് ആർക്കും ഈസിയായി കേക്കുണ്ടാക്കാം
Mail This Article
×
മൈദ, മുട്ട, പഞ്ചസാര ഈ മൂന്ന് ചേരുവകൾ മാത്രം മതി നല്ല സൂപ്പർ കേക്ക് വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- മുട്ട – 3 എണ്ണം
- പഞ്ചസാര – 1/2 കപ്പ്
- മൈദ – മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം
- മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
- പഞ്ചസാര കുറച്ചു കുറച്ചായി വേണം ചേർക്കാൻ.
- ഇതിലേക്ക് ഇഷ്ടമുള്ള ഫ്ലേവർ ചേർക്കാം.
- ശേഷം മുക്കാൽ കപ്പ് മൈദ അരിച്ചെടുത്ത് ഈ കൂട്ടിലേക്ക് ചേർക്കുക.
- മാവ് 7 ഇഞ്ച് വായ് വട്ടം ഉള്ള കേക്ക് പാനിൽ ഒഴിച്ച്– പ്രീഹീറ്റ് ചെയ്ത അവ്നിൽ 160 ഡിഗ്രി സെൽഷ്യസിൽ 35 മുതൽ 40 മിനിറ്റു വരെ ബേക്ക് ചെയ്ത് എടുക്കുക.
English Summary : 3 ingredient vanilla sponge cake recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.