പൊടി ദോശ , ഈ ചമ്മന്തി പൊടിയുണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് എന്താ എളുപ്പം
Mail This Article
×
ഈ ചമ്മന്തിപ്പൊടി തയാറാക്കി വച്ചാൽ ദോശ, ഇഡ്ഡലി എന്നിവയുടെ കൂടെ അടിപൊളി കോമ്പിനേഷനാണ്.
ചമ്മന്തിപ്പൊടിക്ക് വേണ്ട ചേരുവകൾ
- അരി - 1/ 2 കപ്പ്
- ഉഴുന്ന് - 1/ 2 കപ്പ്
- വറ്റൽ മുളക് - 15 എണ്ണം
- കായപ്പൊടി - 1/ 2 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഉരുളി സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്കു കഴുകി ഉണക്കിവച്ച അരിയും ഉഴുന്നും ചേർക്കുക, പാകത്തിന് മൂത്തുവരുമ്പോൾ അതിലേക്കു വറ്റൽ മുളക് ചേർക്കുക, പിന്നീട് കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. സ്റ്റൗ ഓഫ് ചെയ്യുക. തണുക്കുമ്പോൾ നന്നായി പൊടിച്ചെടുക്കാം. 2 മാസം വരെ ഇത് കേടാകാതെ ഇരിക്കും.
English Summary : This is south Indian easy breakfast recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.