ADVERTISEMENT

മലബാർ ഭാഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് പത്തിരി. നോൺ വെജ് കറി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. സാധാരണ അരിപ്പൊടി മാത്രം ചേർത്താണ് പത്തിരി തയാറാക്കുന്നത്. അൽപം തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചി കൂടും.

 

ചേരുവകൾ

  • പത്തിരിപ്പൊടി - ഒന്നര കപ്പ്
  • വെള്ളം - രണ്ടേകാൽ കപ്പ്
  • തേങ്ങാ ചിരകിയത് - മുക്കാൽ കപ്പ്
  • ചുവന്നുള്ളി - 6 അല്ലി
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ് - ഒരു ടേബിൾ സപൂൺ

 

തയാറാക്കുന്ന വിധം 

  • തേങ്ങയും ചുവന്നുള്ളിയും വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കുക . ആവശ്യത്തിന് ഉപ്പും ചതച്ച തേങ്ങയും ചേർക്കുക.
  • വെട്ടി തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
  • അടച്ചു പത്തു മിനിറ്റ് മാറ്റി വയ്ക്കുക.
  • ചൂട് അല്പം കുറഞ്ഞതിന് ശേഷം നെയ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക.ചെറിയ ഉരുളകളാക്കുക.
  • ഒരു ചപ്പാത്തിപ്പലകയിൽ പ്ലാസ്റ്റിക് ഷീറ്റ് വച്ച് അതിന് മുകളിൽ ഒരു ഉരുള വയ്ക്കുക.അല്പം നെയ്യ് തടവി മറ്റൊരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വെച്ച് കനം കുറച്ചു പരത്തുക.
  • നല്ല വട്ടത്തിൽ കിട്ടാനായി ഒരു പാത്രം വെച്ച് അമർത്തി ഷേപ്പ് ചെയ്ത് എടുക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കിചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കുക.
  • അല്പം നെയ്യ് പുരട്ടിയാൽ രുചി കൂടും.
  • രുചികരമായ തേങ്ങ പത്തിരി തയാർ.

 

English Summary : Pathiri is a tasty dish that could be enjoyed with curries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com