തട്ടുകട സ്റ്റൈൽ പൊറോട്ട പഫ്സ് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം
Mail This Article
രുചികരമായൊരു ബീഫ് മസാല നിറച്ച പൊറോട്ട പഫ്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
- മൈദ - 2 കപ്പ്
- ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
- പഞ്ചസാര - 1.5 ടീസ്പൂൺ
- ഉപ്പ്
- മുട്ട - 1
- ചെറിയ ചൂടുവെള്ളം
ഫില്ലിങ്
- ബീഫ് - 300 ഗ്രാം
- മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക്, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
- സവാള - 3 കപ്പ്
- ഇഞ്ചി - 2 ടേബിൾസ്പൂൺ
- വെളുത്തുള്ളി - 4 അല്ലി
- കറിവേപ്പില
- കുരുമുളകു പൊടി - 1/2 ടീസ്പൂൺ
- ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
- കറി പൗഡർ - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
പാത്രത്തിൽ ബീഫ്, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി കുറച്ചു വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വച്ച് വേവിച്ചു ഗ്രൈൻഡറിൽ പൊടിച്ചെടുത്തു മാറ്റിവയ്ക്കുക. പാനിൽ എണ്ണയൊഴിച്ചു ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും കാറിവേപ്പിലയും ചേർത്ത് വഴറ്റി പൊടിച്ചയിറച്ചി ചേർത്തിളക്കി കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും കറിപൗഡറും ചേർത്തിളക്കി ഇറച്ചി അധികം ഡ്രൈയാകാതെ എടുക്കുക.
മൈദയിൽ ബേക്കിങ് പൗഡറും ഉപ്പും പഞ്ചസാരയും മുട്ടയും ചേർത്ത് യോജിപ്പിച്ചു ചെറുചൂടുവെള്ളമൊഴിച്ചു മയത്തിൽ കുഴച്ചെടുക്കുക.
ഇതിൽ കുറച്ചു എണ്ണ ചേർത്ത് 3 മിനിറ്റ് കുഴച്ചു മാവ് 2-3 മണിക്കൂർ അടച്ചു വയ്ക്കുക.
പിന്നീട് ബോളാക്കി എണ്ണ പുരട്ടി മാവു സോഫ്റ്റ് ആകുന്നത് വരെ അടച്ചു വയ്ക്കുക.
ബോൾ പിന്നീട് കൈ കൊണ്ട് വട്ടത്തിൽ പരത്തി വീശിയടിച്ചു നേരിയതാക്കി ചതുരത്തിൽ മടക്കിയെടുക്കുക.
ഇതിൽ ഇറച്ചിവച്ചു പിന്നയും ചതുരത്തിൽ മടക്കിയെടുത്തു വയ്ക്കുക. മീഡിയം തീയിൽ പാനിൽ എണ്ണ പുരട്ടി പഫ്‌സ് എല്ലാവശവും മൊരിച്ചെടുക്കുക.
English Summary : Parotta Puffs, Tasty Snack Recipe.