മിക്സിയുടെ ജാറിൽ ക്രീം തയാറാക്കിയൊരുക്കാം ക്യാപ്പുചീനോ കോഫി
Mail This Article
×
വ്യത്യസ്തമായൊരു കോഫി രുചി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഇൻസ്റ്റന്റ് കോഫി പൗഡർ - 1 ടേബിൾ സ്പൂൺ
- പഞ്ചസാര - 2 ടേബിൾ സ്പൂൺ
- ഉപ്പ് - 1 നുള്ള്
- ഐസ് ക്യൂബുകൾ - 1
- പാൽ - 1 1/2 കപ്പ്
- വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
- വെള്ളവും പാലും തിളപ്പിക്കുക.
- മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.
- 1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക.
- ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി ക്രീം ചേർത്ത് പാൽ ഒഴിക്കുക.
- മുകളിൽ 1 1/2 ടേബിൾ സ്പൂൺ ക്രീം ചേർക്കുക.
- കാപ്പി കുടിക്കുമ്പോൾ യോജിപ്പിക്കാം.
English Summary : Cappuccino Coffee in Mixie.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.