ഊണിനൊരുക്കാം നെല്ലിക്ക അരച്ചു കലക്കിയ കറി
Mail This Article
×
ഔഷധഗുണങ്ങൾ ധാരാളമുള്ള നെല്ലിക്ക കൊണ്ട് ഒരു സ്പെഷൽ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നെല്ലിക്ക – 6
- നാളികേരം – 1/2 കപ്പ്
- പച്ചമുളക് – 3
- തൈര് – 1 1/2 കപ്പ്
വറുത്തിടാൻ
- കടുക് – 1 ടീസ്പൂൺ
- മുളക് – 1
- കറിവേപ്പില
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- നെല്ലിക്ക വേവിച്ച ശേഷം കുരു കളഞ്ഞ് എടുക്കാം.
- തേങ്ങ, പച്ചമുളക്, തൈര് എന്നിവ ചേർത്തു അരച്ചെടുക്കുക. അതിൽ നെല്ലിക്കയും ചേർത്തു അരയ്ക്കുക.
- അരച്ചതിൽ തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. (വെള്ളം ചേർക്കുന്നതിനു പകരം തൈര് ചേർത്തു അരച്ച് എടുക്കാം).
- ഇതിൽ കടുക് വറുത്തത് ചേർത്ത് ഉപയോഗിക്കാം.
English Summary : Nellikka Arachu kalakki, Easy Gooseberry curry.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.