കൊതിയൂറും നെയ്യ് പത്തിരി; കറിയില്ലെങ്കിലും കഴിക്കാം
Mail This Article
×
നെയ്യ് പത്തിരി, എത്ര കഴിച്ചാലും മടുക്കില്ല. എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- വെള്ളം - 2 1/2 കപ്പ്
- ഉപ്പ് - പാകത്തിന്
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- പെരുംജീരകം - 1 ടേബിൾസ്പൂൺ
- ഓയിൽ -1 ടേബിൾസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് കലക്കിയെടുക്കാം.
- ശേഷം ഒന്ന് കുറുക്കിയെടുക്കാം.
- തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കാം.
- തീ ഓഫ് ചെയ്തതിന് ശേഷം ഇതിൽ ചതച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കാം.
- ഇത് നന്നായി മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.
English Summary : Easy Ney pathal for Breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.