വട ഏതെങ്കിലും പോരാ, വൈകിട്ട് ചായയ്ക്ക് പരിപ്പുവട തന്നെ വേണം...
Mail This Article
×
വെയിലായാലും മഴയായാലും പരിപ്പുവടയോട് നമ്മുക്കൊരു ഇഷ്ടമുണ്ട്. അതിപ്പോൾ താത്വികമായ ഒരു അവലോകനമായാലും ചുമ്മാ സൊറ പറഞ്ഞിരിക്കാനായാലും വൈകിട്ട് ചായയ്ക്ക് സാധാരണക്കാരന്റെ കൂട്ട് പരിപ്പുവടയാണ്. നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്ത് പരിപ്പുവടയിങ്ങ് എത്തുമ്പോൾ നാവിൻ തുമ്പിൽ രുചി താളം കൊട്ടിക്കഴിഞ്ഞിരിക്കും!.
ചേരുവകൾ
- തൂവര പരിപ്പ് – 1കപ്പ്
- ചെറിയ ഉള്ളി – 1/2 കപ്പ് വട്ടത്തിൽ നുറുക്കിയത്
- പച്ചമുളക് – 1ടേബിൾ സ്പൂൺ വട്ടത്തിൽ നുറുക്കിയത്
- ഇഞ്ചി – 1ടീസ്പൂൺ ചെറുതായി നുറുക്കിയത്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ – വറുക്കാൻ
തയാറാക്കുന്ന വിധം
- പരിപ്പ് 4 മണിക്കൂർ കുതിർത്ത് തരു തരുപ്പായി അരച്ചെടുക്കുക.
- ബാക്കി ചേരുവകളും ചേർത്തു കുഴച്ചു ഓരോ ഉരുളകളായി പരത്തി ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക.
English Summary : Parippuvada Kerala Style Dal vada.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.