കൊതിപ്പിക്കും ചോക്ലേറ്റ് ബാർ, 3 ചേരുവകൾ മാത്രം
Mail This Article
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ബാർ, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.
ബൗണ്ടി ബാർ ചേരുവകൾ :
• ഡെസിക്കേറ്റഡ് കോക്കനട്ട് - 1 1/2 കപ്പ്
• കണ്ടൻസ്ഡ് മിൽക്ക് - 3/4 കപ്പ്
• മിൽക്ക് ചോക്ലേറ്റ് - 200 ഗ്രാം
തയാറാക്കുന്ന വിധം :
• ഒരു ബൗളിൽ ഡെസിക്കേറ്റഡ് കോക്കനട്ടും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
ഇതിൽനിന്നും ഒരേ അളവിലുള്ള ഉരുളകളായി എടുത്ത് ചെറിയ ബാർ ഷേപ്പിൽ ഉരുട്ടിയെടുക്കുക, ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആകാൻ വയ്ക്കാം.
• ചോക്ലേറ്റ് ഉരുക്കാൻ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കുക, മുകളിലായി ഒരു ബൗൾ വച്ചുകൊടുക്കുക. ഇതിൽ ചോക്ലേറ്റ് ഇട്ട് നന്നായി ഇളക്കി ഉരുക്കി എടുക്കുക.
• അര മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വച്ചിരിക്കുന്ന ബൗണ്ടി എടുത്ത് ഓരോന്നായി ചോക്ലേറ്റിൽ ഇട്ട് കോട്ട് ചെയ്ത് എടുക്കാം, ശേഷം ഒരു ബട്ടർ പേപ്പറിൽ വയ്ക്കാം. ഒരു ഫോർക്കോ കത്തിയോ ഉപയോഗിച്ച് മൂന്ന് ലൈൻ മാർക്ക് ചെയ്തു കൊടുക്കാം.
എല്ലാം ഇതേ രീതിയിൽ തയാറാക്കി എടുക്കാം. ഇത് അര മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആകാൻ വയ്ക്കാം.
English Summary : Homemade Bounty Bars.