ADVERTISEMENT

പെട്ടെന്നൊരു മധുര പലഹാരം തയാറാക്കണമെങ്കിൽ മുട്ടയും പഴവും പാലും...ചേർത്ത് എളുപ്പത്തിൽ തയാറാക്കാം.

 

ചേരുവകൾ 

  • പഞ്ചസാര - 1/2 കപ്പ്, വെള്ളം - ആവശ്യത്തിന്
  • മുട്ട - 4
  • പാൽ - 1. 25 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
  • പഴം - 1/2 കപ്പ്
  • ജാതിക്ക - കാൽ ടീസ്പൂൺ
  • വാനില എസൻസ് - 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മീഡിയം ചൂടിൽ യോജിപ്പിക്കുക .
  • ബ്രൗൺ കളറാകുമ്പോൾ വേവിക്കേണ്ട പാത്രത്തിലേക്കു ഒഴിച്ചുവയ്ക്കുക.
  • ബ്ലെൻഡറിൽ മുട്ട അടിക്കുക. അതിൽ പാലും  കണ്ടൻസ്ഡ് മിൽക്കും പഴവും ജാതിക്കാപ്പൊടിയും വാനില എസൻസും ചേർത്തടിച്ചു അരിച്ച് എടുക്കാം. ഇത് കാരമൽ തയാറാക്കിയ പാത്രത്തിൽ ഒഴിച്ചു ഫോയിൽ  കൊണ്ടടച്ചു 40 - 50 മിനിറ്റ് ആവികയറ്റി എടുക്കുക. ഇത് തണുത്തു കഴിഞ്ഞു ഫ്രിജിൽ വയ്ക്കുക.
  • പിന്നീട് കത്തികൊണ്ട് സൈഡ് വിടുവിച്ചു എടുക്കാം.

English Summary : Creamy and smooth banana flan dessert recipe by Annie Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com