എളുപ്പത്തിൽ ഒരുക്കാം ബ്രഡ് ഓംലറ്റ് സാൻവിച്ച്
Mail This Article
ബ്രഡും മുട്ടയും കൊണ്ട് എളുപ്പത്തിൽ ഒരടിപൊളി ബ്രേക്ഫാസ്റ്റ് സാൻവിച്ച് റെസിപ്പി.
ചേരുവകൾ :
- മുട്ട - 2 എണ്ണം
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ - 1 ടേബിൾസ്പൂൺ
- ബ്രഡ് - 8 കഷ്ണം
- മയോണൈസ് – ആവശ്യത്തിന്
- ടൊമാറ്റോ സോസ് – ആവശ്യത്തിന്
- സവാള അരിഞ്ഞത്
- കാപ്‌സിക്കം അരിഞ്ഞത്
- ബട്ടർ ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ഒരു ബൗളിൽ മുട്ടയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ്പാൻ മീഡിയം തീയിൽ വച്ച് ചൂടാക്കി ഓയിൽ ചേർത്തു കൊടുക്കുക. ഇതിലേക്ക് മുട്ടയുടെ മിശ്രിതം ചേർത്ത് 2 - 3 മിനിറ്റ് കുക്ക് ചെയ്ത് എടുക്കാം, ശേഷം മറിച്ചിട്ട് വീണ്ടും 2 - 3 മിനിറ്റ് കുക്ക് ചെയ്തെടുക്കണം. ഇത് നാലായി മുറിച്ച് മാറ്റി വയ്ക്കുക.
• ഒരു ബ്രഡ് എടുത്ത് ആവശ്യത്തിന് മയോണൈസ് പുരട്ടിയെടുക്കാം. മുകളിലായി ആവശ്യത്തിന് സവാള അരിഞ്ഞതും കാപ്‌സിക്കം അരിഞ്ഞതും ഒരു പീസ് മുട്ടയും വച്ചുകൊടുക്കാം. വേറൊരു ബ്രഡ് കഷ്ണം എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ടൊമാറ്റോ സോസും മയോണൈസും പുരട്ടിയെടുക്കാം. ഇത് ബ്രഡിന്റെ മുകളിലായി വച്ച് അടച്ചെടുക്കാം.
• ഒരു ഗ്രിൽ പാൻ മീഡിയം തീയിൽ വച്ച് കുറച്ച് ബട്ടർ ചേർത്തു കൊടുക്കുക. മുകളിലായി സാൻവിച്ച് വച്ച്കൊടുക്കുക. അടിവശം മൊരിഞ്ഞ ശേഷം സാൻവിച്ച് എടുത്ത് വീണ്ടും ബട്ടർ ചേർത്ത് മറിച്ചിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കുക.
വളരെ എളുപ്പത്തിൽ സാൻവിച്ച് റെഡി, ഇത് ചൂടോടെ കഴിക്കാം.
English Summary : Bread Omelette Sandwich, Easy Breakfast Sandwich.