റാഗിയപ്പം, യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാതെ
Mail This Article
×
പ്രഭാത ഭക്ഷണത്തിനൊരുക്കാം റാഗിയപ്പം, കൂടെ ഉരുളക്കിഴങ്ങ് സ്റ്റ്യൂവും. യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാത്ത സോഫ്റ്റ് വെള്ളയപ്പം
ചേരുവകൾ
- റാഗിപ്പൊടി – 1 കപ്പ്
- ചോറ് – 1/4 കപ്പ്
- തേങ്ങ – 1/2കപ്പ് ചിരകിയത്
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം
റാഗിപ്പൊടി വെള്ളം ഒഴിച്ച് കലക്കി ബാക്കി എല്ലാ ചേരുവകളും ചേർത്ത് അരച്ചെടുക്കുക. പിറ്റേ ദിവസം രാവിലെ വെള്ളയപ്പച്ചട്ടിയിൽ അപ്പം തയാറാക്കാം.
ഉരുളക്കിഴങ്ങ് സ്റ്റ്യൂ
- ഉരുളക്കിഴങ്ങ് – 1/4കിലോഗ്രാം
- സവാള – 1
- പച്ചമുളക് – 2
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- തേങ്ങാപ്പാൽ– 1 മുറി തേങ്ങയുടെ
- കറിവേപ്പില
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഉപ്പ്
എല്ലാം ചേരുവകളും ചേർത്ത് രണ്ടാം പാൽ ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാൽ ഒന്നാം പാൽ ഒഴിച്ച്ചൂടായാൽ ഓഫ് ചെയ്ത് കറിവേപ്പിലയുംവെളിച്ചെണ്ണയും ചേർക്കുക.
English Summary : As millet is more fibrous than wheat and rice, it is an excellent food for diabetes patients.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.