ADVERTISEMENT

വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക് ഒരുക്കാം.

 

ചേരുവകൾ 

  • തണുത്ത പാൽ - 2 കപ്പ് 
  • ഓറിയോ ബിസ്‌ക്കറ്റ്  - 10 എണ്ണം 
  • ഡയറി മിൽക് ചോക്ലേറ്റ്  - 12 ചെറിയ കഷ്ണങ്ങൾ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് 

 

തയാറാക്കുന്ന വിധം 

പാൽ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു ഓറിയോ ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക. ശേഷം ഡയറി മിൽക്ക് ചോക്ലേറ്റ്  ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം. ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് അടിച്ചെടുക്കുക. 

ശേഷം ഐസ് ക്യൂബ്‌സും തണുത്ത പാലും കൂടി ചേർത്ത് നന്നായി അടിച്ചെടുത്താൽ ഈസി ഓറിയോ ചോക്ലേറ്റ് മിൽക്ക് ഷേക്ക് തയാർ. 

 

English Summary : Oreo Dairy Milk Chocolate Shake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com