ADVERTISEMENT

തമിഴ്നാട്ടിൽ പ്രസിദ്ധമായ വിഭവമാണ് നീർപൂരി, വെള്ളത്തിലാണ് ഇത് പാകം ചെയ്ത് എടുക്കുന്നത്. ആരോഗ്യകരമായ ഈ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. പൂരി മാവ് - ആവശ്യത്തിന് (ഗോതമ്പു പൊടിയിൽ കുറച്ച് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് നല്ല സോഫ്റ്റ്‌ ആയിട്ടു കുഴച്ചെടുത്തത്)
2. നാളികേരം -1 ചെറിയ കപ്പ്‌
3. ശർക്കര പൊടിച്ചത്/ പഞ്ചസാര -1/2 കപ്പ്‌ 
4. ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
5. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പൂരി മാവ് ആദ്യം തയാറാക്കി വയ്ക്കുക. അതിനുശേഷം ഒരു  പാത്രത്തിൽ നാളികേരം, ശർക്കര പൊടിച്ചത്, ഏലയ്ക്കാപ്പൊടി  എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. 

പൂരി മാവ് ചെറിയ ഉരുളകളാക്കി കനം കുറച്ച് ചെറിയ വട്ടത്തിൽ പരത്തുക. പൂരി വറക്കുന്ന പാത്രത്തിൽ ആവശ്യമായ വെള്ളം ചൂടാവാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ പൂരി പരത്തിയത് ഇട്ടു കൊടുക്കുക. നല്ല തിളച്ച വെള്ളത്തിൽ പൂരി നന്നായി വെന്തു വെള്ളത്തിനു മുകളിലേക്ക് വരുമ്പോൾ മറുഭാഗം വേവിക്കുക. 

വെള്ളത്തിൽ നിന്നും കോരി ഒരു പ്ലേറ്റിൽ വയ്ക്കുക. അതിലേക്കു കുറച്ച് നാളികേരം, ശർക്കര മിക്സ്‌ വച്ചു റോൾ ചെയ്തു എടുക്കുക. 

ഇത്  നാളികേരം ചിരകിയതിൽ റോൾ ചെയ്ത് വിളമ്പാം. 

English Summary : Neer Poori is one of the easiest snacks to prepare and it is healthier too.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com