ആപ്പിൾ കൊണ്ടൊരു വെൽക്കം ഡ്രിങ്ക് ആയാലോ
Mail This Article
×
വ്യത്യസ്ത രുചിയിൽ തയാറാക്കാവുന്ന ആപ്പിൾ ജ്യൂസ് രുചിക്കൂട്ട്.
ചേരുവകൾ
- ആപ്പിൾ - 2
- ഇഞ്ചി - 1 കഷ്ണം
- പുതിനയില - 3 ഇല
- പഞ്ചസാര - അവശ്യത്തിന്
- തണുത്ത വെള്ളം - ആവശ്യത്തിന്
- കസ്കസ് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു കൊടുക്കുക. ഇതിലേക്കു ഇഞ്ചി, പുതിനയില, പഞ്ചസാര എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അടിച്ചെടുക്കുക. സോക് ചെയ്ത കസ്കസ് ചേർത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്ത് ഇളക്കി വിളമ്പാം.
English Summary : Apple has always been the 'apple of eye' for fruit lovers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.