മസാല ബ്രഡ് ടോസ്റ്റ് അല്ലെങ്കിൽ ഈസി ബ്രഡ് ഓംലറ്റ്
Mail This Article
×
പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്ക് ലഘുഭക്ഷണമായും നൽകാം.
ചേരുവകൾ
- മുട്ട - 2
- സവാള - 1 ചെറുതായി അരിഞ്ഞത്
- കറിവേപ്പില - 4 ഇലകൾ, ചെറുതായി അരിഞ്ഞത്
- പച്ചമുളക് - ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്)
- പാൽ - 3 ടേബിൾ സ്പൂൺ
- ഉപ്പ് - 1/4ടീസ്പൂൺ
- കുരുമുളക് പൊടി - ആവശ്യത്തിന്
- എണ്ണ/വെണ്ണ
തയാറാക്കുന്ന വിധം
- മുട്ട, സവാള, കറിവേപ്പില, പച്ചമുളക്, പാൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ കലർത്തുക.
- ഒരു പാൻ ചൂടാക്കി എണ്ണയോ വെണ്ണയോ പുരട്ടുക.
- മുട്ട മിക്സിൽ ബ്രഡ് കഷ്ണങ്ങൾ മുക്കുക.
- മുട്ട മിശ്രിതം റൊട്ടിയുടെ ഇരുവശത്തും കോട്ട് ചെയ്യണം.
- ഇത് പാനിൽ വയ്ക്കുക, ഇരുവശത്തും വേവിക്കുക.
- ചൂടോടെ വിളമ്പാം.
English Summary : Easy Bread Omelet, Spicy French Toast for breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.