ശരീരഭാരം കുറയ്ക്കാൻ ഓവർനൈറ്റ് ഓട്സ്
Mail This Article
×
തലേദിവസം തയാറാക്കി ഫ്രിജിൽ സൂക്ഷിക്കാം, തണുപ്പ് മാറ്റി എടുത്താൽ പ്രഭാത ഭക്ഷണത്തിനു കഴിക്കാം.
ചേരുവകൾ
- ഓട്സ് - 3/4 കപ്പ്
- തൈര് - 1/4കപ്പ്
- പഴങ്ങൾ - ഇഷ്ടമുള്ളവ (ആപ്പിൾ/ചെറിയ പഴം /ബെറീസ് /മാങ്ങ )
- നട്സ് -ഉള്ളത് പോലെ (കാഷ്യു /പിസ്ത /വാൾനട്ട് /ബദാം )
- ചിയ സീഡ്‌സ് - 2 ടേബിൾസ്പൂൺ
- പാൽ - 1 കപ്പ്
- മധുരത്തിനായി - തേൻ അല്ലെങ്കിൽ ചോക്കോ ചിപ്സ്
തയാറാക്കുന്ന വിധം
- ഒരു ജാറോ കണ്ണാടി ബോട്ടിലോ എടുക്കുക. അതിലേക്കു മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു യോജിപ്പിക്കുക.
- അടച്ചു ഫ്രിജിൽ രാത്രി മുഴുവൻ വയ്ക്കുക. (രാവിലെ ഇത് ബ്രേക്ക്ഫാസ്റ്റായി കഴിക്കാം.)
- ഫ്രിജിൽ നിന്നും പുറത്തു വച്ച് തണുപ്പു മാറ്റി കഴിക്കാം.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിഭവമാണിത്.
English Summary : Overnight Oats for Weight Loss.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.