അരി കുതിർക്കാതെ, അരയ്ക്കാതെ അരിപ്പൊടി കൊണ്ട് നല്ല പഞ്ഞിപോലുള്ള വട്ടയപ്പം
Mail This Article
അരി കുതിർത്തു അരയ്ക്കാതെ, നാളികേരം ചേർക്കാതെ അരിപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് വട്ടയപ്പം തയാറാക്കി നോക്കൂ.
ചേരുവകൾ
1. അരിപ്പൊടി - 1 കപ്പ്
2. വെളുത്ത അവൽ - 1/2 കപ്പ് (നന്നായി കഴുകി ഒരു അഞ്ചു മിനിറ്റ് കുതിർത്ത് എടുത്തത്)
3. പഞ്ചസാര - 1/2 കപ്പ്
4. ഉപ്പ് - 1 നുള്ള്
5. ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
6. യീസ്റ്റ് - 1/2 ടീസ്പൂൺ
7. അണ്ടി പരിപ്പ് , ഉണക്ക മുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് 1 മുതൽ ആറു വരെ ഉള്ള ചേരുവകൾ ഇട്ട് വെള്ളം കുറച്ച് ഒഴിച്ച് ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്തു ഒരു പത്രത്തിലേക്കു മാറ്റി ഇളക്കി അടച്ചു 3 – 4 മണിക്കൂർ വരെ മാവ് പൊങ്ങാൻ വയ്ക്കുക. മാവ് നന്നായി പൊങ്ങിയാൽ ഒരു തട്ടിൽ കുറച്ച് എണ്ണ തടവി മാവ് ഒഴിച്ച് ആവി കയറ്റാൻ ഒരു പാത്രത്തിൽ ഇറക്കി വയ്ക്കുക. 20 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കാം. മുകളിൽ അണ്ടിപരിപ്പ്, ഉണക്ക മുന്തിരി എന്നിവ വച്ചു അലങ്കരിക്കാം. സോഫ്റ്റ് വട്ടയപ്പം തയാർ.
English Summary : The fluffy and tasty vattayappam is always a favourite among Keralites.