ADVERTISEMENT

ചൂടിനെ പ്രതിരോധിക്കാൻ ഈ 2 ജ്യൂസ് രുചികൾ പരീക്ഷിച്ചു നോക്കാം.

 

കുക്കുമ്പർ ലൈം ജ്യൂസ് ചേരുവകൾ

  • കുക്കുമ്പർ – 1
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പഞ്ചസാര – ആവശ്യത്തിന്
  • നാരങ്ങാ നീര് – പകുതി
  • വെള്ളം – 1ഗ്ലാസ്

 

തയാറാക്കുന്ന വിധം

കുക്കുമ്പർ തൊലി കളഞ്ഞ് ഇഞ്ചിയും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. അതിൽ നാരങ്ങാനീരും പഞ്ചസാരയും ചേർക്കുക. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ട് കുക്കുമ്പർ ജ്യൂസ് ഒഴിക്കുക.

 

പച്ചമുന്തിരി ലൈം ജ്യൂസ്

  • പച്ചമുന്തിരി – 25
  • പഞ്ചസാര
  • വെള്ളം
  • നാരങ്ങാ നീര് – നാരങ്ങയുടെ പകുതി

 

തയാറാക്കുന്ന വിധം

  • മുന്തിരി വെള്ളം ചേർത്ത് അടിച്ചെടുത്തതിനു ശേഷം അരിച്ചെടുക്കുക.
  • അതിൽ പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
  • ഒരു ഗ്ലാസിൽ ഐസ് ക്യൂബ് ഇട്ട്  ജ്യൂസ് ഒഴിക്കുക.
  • പച്ചമുന്തിരി ജ്യൂസ് തയാർ.

 

English Summary : Cucumber, Grapes mocktail recipe is easy to make.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com