ദാഹം ശമിപ്പിക്കാൻ ഒരു ഗ്ലാസ് സോഡ നാരങ്ങാവെള്ളം
Mail This Article
×
ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മേ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും പ്രസിദ്ധമാണ്. ഒരു സ്പെഷൽ സോഡ നാരങ്ങവെള്ളം (മൊജിറ്റോ) ഈ രീതിയിൽ തയാറാക്കി നോക്കൂ, സൂപ്പർ രുചിയാണ്.
ചേരുവകൾ (2 ഗ്ലാസ്സിനുള്ള അളവിൽ)
• ചെറുനാരങ്ങ - 2 എണ്ണം
• പുതിനയില - 20 എണ്ണം
• പൊടിച്ച പഞ്ചസാര
• ഐസ് പൊടിച്ചത്
• സോഡ – 600 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
- നാരങ്ങ ഒരു കഷ്ണം മുറിച്ചു മാറ്റുക.
- ശേഷം ബാക്കി നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
- ഒരു ഗ്ലാസിനു ഒരു നാരങ്ങ വേണം.
- ഒരു ഗ്ലാസ്സിലേക്കു മുറിച്ചു വച്ച നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
- ശേഷം ചെറിയ കഷ്ണങ്ങളാക്കിയ നാരങ്ങ ഇട്ടുകൊടുക്കാം.
- ഇനി പുതിനയില, പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത ശേഷം ഗ്ലാസിൽ എല്ലാം ഒന്ന് പ്രസ് ചെയ്തു കൊടുക്കണം. ശേഷം ഐസ് പൊടിച്ചത് ഗ്ലാസിൽ ഇട്ടു കൊടുക്കാം.
- സോഡാ ചേർത്തു യോജിപ്പിച്ച് എടുക്കാം.
English Summary : A refreshing drink for summer.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.