നിർത്താതെ കഴിച്ചു കൊണ്ടേയിരിക്കും ഈ ഫ്രൂട്ട് കസ്റ്റർഡ്
Mail This Article
×
ഫ്രൂട്ട് കസ്റ്റർഡ്, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിലൊരുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി ഡിസേർട്ട് റെസിപ്പിയാണിത്.
ചേരുവകൾ
• പാൽ - 1 ലിറ്റർ
• വാനില കസ്റ്റർഡ് പൗഡർ - 3 ടേബിൾസ്പൂൺ
• പഞ്ചസാര - 3/4 കപ്പ്
• സ്ട്രോബെറി (അരിഞ്ഞത്) - 3/4 കപ്പ്
• മാങ്ങ (അരിഞ്ഞത്) - 3/4 കപ്പ്
• ഏത്തപ്പഴം (അരിഞ്ഞത്) - 3/4 കപ്പ്
• കറുത്ത മുന്തിരി (അരിഞ്ഞത്) - 3/4 കപ്പ്
• ചെറുപഴം (അരിഞ്ഞത്) - 3/4 കപ്പ്
• ആപ്പിൾ (അരിഞ്ഞത്) - 3/4 കപ്പ്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ പാൽ ഒഴിച്ച് തിളയ്ക്കുന്നതു വരെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.
- ഒരു ബൗളിൽ കസ്റ്റർഡ് പൗഡറും കുറച്ച് പാലും കട്ടകളൊന്നും ഇല്ലാതെ നന്നായി ഇളക്കിയെടുക്കുക.
- പാൽ തിളച്ച ശേഷം പഞ്ചസാരയും കസ്റ്റർഡിന്റെ മിശ്രിതവും ചേർത്ത് കുറുകുന്നത് വരെ കൈ വിടാതെ ഇളക്കണം, ശേഷം കസ്റ്റർഡ് തണുക്കാൻ വയ്ക്കുക. കസ്റ്റർഡ് തണുത്ത ശേഷം എല്ലാ ഫ്രൂട്ട്സും ചേർത്ത് നന്നായി ഇളക്കി 2 മണിക്കൂറെങ്കിലും തണുപ്പിക്കാൻ വയ്ക്കുക. ഇത് തണുപ്പോടെ ആസ്വദിക്കുക.
English Summary : Mixed fruit custards are refreshing desserts that can be whipped up in a jiffy.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.