തട്ടുകട സ്റ്റൈൽ താറാമുട്ട പൊരിച്ചത്
Mail This Article
×
ഒരു വശം സ്പൈസിയായ തട്ടുകട സ്പെഷൽ ഓംലറ്റ് രുചി പരിചയപ്പെടാം.
ചേരുവകൾ
- താറാവിന്റെ മുട്ട - 2 എണ്ണം
- ചെറിയ ഉള്ളി - 1/2 കപ്പ്
- പച്ചമുളക് - 1 എണ്ണം
- തേങ്ങാ തിരുമ്മിയത് - 2 ടേബിൾസ്പൂൺ
- ഉപ്പ് - 3/4 ടീസ്പൂൺ –1/4 ടീസ്പൂൺ
- വെളിച്ചെണ്ണ - 1/2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു സ്പൂൺ അല്ലെങ്കിൽ എഗ്ഗ് ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുക്കുക.
ശേഷം അതിലേക്കു ചെറുതായി മുറിച്ചെടുത്ത ഉള്ളി, പച്ചമുളക്, തേങ്ങാ തിരുമ്മിയത്, ഉപ്പ് ഇവ നന്നായി യോജിപ്പിച്ചെടുക്കുക.
ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണയൊഴിച്ചു തയാറാക്കി വച്ച മുട്ട ചേർത്ത് ചെറുതീയിൽ ഏകദേശം 5 മിനിറ്റോളം വേവിച്ചെടുക്കുക.
ആവശ്യത്തിന് കുരുമുളകു പൊടി ചേർത്ത് ചൂടോടു കൂടെ ഉപയോഗിക്കാവുന്നതാണ്.
English Summary : How to make perfect duck egg omelette at home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.